America

സ്റ്റേറ്റ് സെനറ്റര്‍ ഷെറിഫ് സ്ട്രീറ്റിന് ഫിലഡല്‍ഫിയ ഏഷ്യന്‍ ഫെഡറേഷന്‍ സ്വീകരണം നല്‍കി

പി.പി.ചെറിയാന്‍

Published

on

ഫിലഡല്‍ഫിയ: സ്റ്റേറ്റ് സെനറ്റര്‍ ഷെറിഫ് സ്ട്രീറ്റിന് ഏഷ്യന്‍ ഫെഡറേഷന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ജൂണ്‍ മൂന്നാം തീയതി സാങ്കി റെസ്റ്റോറന്റില്‍ നടന്ന സമ്മേളനത്തില്‍ ചെയര്‍മാന്‍ ജാക്ക് സിയ അധ്യക്ഷത വഹിച്ചു. ഏഷ്യന്‍ ഫെഡറേഷന്‍ സ്ഥാപകന്‍ ഡോ. മാന്‍ പാര്‍ക്കിന്റെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.

ഏഷ്യന്‍ സമൂഹം ഫിലഡല്‍ഫിയയ്ക്ക് നല്‍കിയിട്ടുള്ള സംഭാവനകള്‍ നിസ്തുലമാണെന്നും മുഖ്യധാരയില്‍ സജീവമാകുന്നതിനൊപ്പം യുവതലമുറയെ സജീവ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരേണ്ടതിന്റെ ആവശ്യകത ഏറെ പ്രാധാന്യമുള്ളതാണെന്നും ഓര്‍മ്മിപ്പിച്ചു. ഗവണ്‍മെന്റില്‍ നിന്ന് അര്‍ഹതപ്പെട്ട സഹായങ്ങള്‍ നേടിയെടുക്കാന്‍ വിസ്മരിക്കരുതെന്നും കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി ഫിലഡല്‍ഫിയയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഏഷ്യന്‍ ഫെഡറേഷന്‍ നിരവധി സാമുഹ്യ സേവനങ്ങള്‍ക്കുപുറമെ ജീവകരുണ്യ പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു. കോവിഡ് പ്രതിസന്ധിയില്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റുമായി ചേര്‍ന്ന് ഭക്ഷ്യവിതരണമുള്‍പ്പടെ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുകയുണ്ടായി. പതിനൊന്ന് രാജ്യങ്ങളില്‍ നിന്നുള്ളവരുടെ പ്രാതിനിധ്യമുണ്ട് ഏഷ്യന്‍ ഫെഡറേഷന്. ഇന്ത്യന്‍ സമൂഹത്തില്‍ നിന്ന് വൈസ് ചെയര്‍മാന്‍ അലക്സ് തോമസ്, ഡയറക്ടര്‍മാരായ ജോബി ജോര്‍ജ്, അറ്റോര്‍ണി ജോസ് കുന്നേല്‍ എന്നിവര്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.

വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് ധാരാളം നേതാക്കന്മാര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ഇന്‍ഷ്വറന്‍സ്, ബാങ്കിംഗ് കമ്മിറ്റികളുടെ ചുമതലയുള്ള സെനറ്ററാണ് സ്ട്രീറ്റ്. മുന്‍ മേയര്‍ ജോണ്‍ സ്ട്രീറ്റിന്റെ പുത്രനായ ഷെറിഫ് സ്ട്രീറ്റ് ഇന്ത്യന്‍ സമൂഹത്തിന്റെ ഉറ്റസുഹൃത്താണ്. യു.എസ് സെനറ്റിലേക്ക് മത്സരിക്കാന്‍ ഏറെ സാധ്യത രാഷ്ട്രീയ നിരീക്ഷകര്‍ ഇദ്ദേഹത്തിന് കല്‍പ്പിക്കുന്നു. എന്‍വയണ്‍മെന്റല്‍ എഡ്യൂക്കേഷന്‍ പദ്ധതി അമേരിക്കയിലെ പ്രമുഖ നഗരമായ ഫിലഡല്‍ഫിയയില്‍ നടപ്പിലാക്കിയത് എടുത്തുപറയത്തക്ക നേട്ടമാണ്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

സജിൽ ജോർജ്ജിന്റെ നിര്യാണത്തിൽ ഫോമാ അനുശോചനം രേഖപ്പെടുത്തി 

വെളുത്തേടൻ (മിന്നാമിന്നികൾ-8: അംബിക മേനോൻ)

ഫോമാ സൗത്ത് ഈസ്റ് മേഖലാ സമ്മേളനം ആഗസ്ത് 7 ന് മുൻ കേന്ദ്രമന്ത്രിയും നടനുമായ നെപ്പോളിയൻ ഉദ്ഘാടനം ചെയ്യും

പ്രിയ സജില്‍, ഓര്‍ക്കുന്നുവെന്നെന്നും (ജോര്‍ജ് തുമ്പയില്‍)

എൻ പ്രാണ നായകനെ എന്ത് വിളിക്കും..? (മൃദുല രാമചന്ദ്രൻ, മൃദുമൊഴി 20)

രാമായണത്തിലെ സൗഹൃദക്കാഴ്ച്ചകൾ (ശങ്കരനാരായണൻ ശംഭു, രാമായണ ചിന്തകൾ 19)

ഡെൽറ്റ വേരിയന്റിനെ നേരിടാൻ  ന്യൂയോർക്ക് സിറ്റി പുതിയ തന്ത്രങ്ങൾ മെനയുന്നു 

ഫ്രണ്ട്‌സ് ഓഫ് തിരുവല്ല ഹ്യൂസ്റ്റണ്‍ ചാപ്റ്റര്‍ സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്തു

ഗവർണറായി കൊമോയ്ക്ക് തുടരാനാകുമോ? രാജിക്ക് സാധ്യതയുണ്ടോ?

സജിൽ ജോർജിന്റെ വേർപാടിൽ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക അനുശോചിച്ചു

കോവിഡ്-19 വാക്‌സിനേഷനോടുള്ള അവഗണന ആത്മഹത്യാപരം(കോര ചെറിയാന്‍)

മാനസയുടെ കൊലപാതകവും ബീഹാറിലെ 'തോക്ക് സംസ്കാര'വും (വെള്ളാശേരി ജോസഫ്)

കേരളത്തില്‍ നിക്ഷേപ സൗഹാര്‍ദ്ദത ഇല്ല - കേരള ഡിബേറ്റ് ഫോറം യു എസ് എ സംവാദത്തില്‍ പ്രവാസികള്‍

'മാഗ്' ഷട്ടിൽ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സമാപിച്ചു: പെർഫെക്റ്റ് ഓക്കേ ടീം ചാമ്പ്യന്മാർ:

ഡാളസ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് വികാരി രാജു ദാനിയേല്‍ കോര്‍ എപ്പിസ്‌കോപ്പാക്കു ഊഷ്മള സ്വീകരണം

ഫൊക്കാനയുടെ പേരിൽ തട്ടിപ്പ് നടത്തുന്ന കള്ളനാണയങ്ങളെ തിരിച്ചറിയുക: ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ്, സെക്രെട്ടറി സജിമോൻ ആന്റണി

സജിൽ ജോർജിന്റെ പൊതുദർശനം വ്യാഴം, വെള്ളി ദിവസങ്ങളിൽ; സംസ്കാരം ശനിയാഴ്ച

കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പ് വാര്‍ഷിക ക്യാമ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

സംഘടനാ രംഗത്ത് ദീർഘകാല പാരമ്പര്യവുമായി ജേക്കബ് പടവത്തില്‍ (രാജന്‍) (സുമോദ് നെല്ലിക്കാല)

ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ കൊമോ രാജി വയ്ക്കണമെന്ന് ബൈഡൻ

വാക്സിൻ എടുത്തിട്ടും റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാമിന് കോവിഡ് സ്ഥിരീകരിച്ചു

ബാലൻസ് ബീമിൽ സിമോൺ ബയൽസിന് വെങ്കലം

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക; സിലിക്കണ്‍ വാലിയിലും ശുഭാരംഭം

ഡാളസ് കേരള എക്യൂമിനിക്കല്‍ കണ്‍വന്‍ഷന്‍-ആഗസ്റ്റ് 6 മുതല്‍ 8വരെ

വ്യാജ വാക്‌സിനേഷന്‍ കാര്‍ഡുകള്‍ സമര്‍പ്പിച്ച വിമാന യാത്രക്കാര്‍ക്ക് പിഴ ചുമത്തിയത് 16000 ഡോളര്‍

ഇരുതോണിയിലെ യാത്രക്കാര്‍(കാര്‍ട്ടൂണ്‍: സിംസണ്‍)

മാസ്റ്റേഴ്‌സ് ടൂര്‍ണമെന്റ് : ടെക്സാസ് ലെജന്‍ഡ് ജേതാക്കള്‍

സജില്‍ ജോര്‍ജിന്റെ, 53, സംസ്‌കാരം ശനി; പൊതുദര്‍ശനം വ്യാഴം, വെള്ളി

പ്രവാസി വള്ളംകളിയെ ആശീര്‍വദിച്ച് ഡോ എം എ യൂസഫലി, അഭിനന്ദിച്ചു മന്ത്രി റിയാസ്

ജെയ്സൺ തോമസ് (50) ഡാളസിൽ നിര്യാതനായി

View More