തനിക്കെതിരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ നടി പാര്‍വ്വതി രംഗത്ത്

ജോബിന്‍സ് തോമസ് Published on 17 June, 2021
തനിക്കെതിരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ നടി പാര്‍വ്വതി രംഗത്ത്
സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടി പാര്‍വ്വതി തിരുവോത്ത് രംഗത്ത്. തനിക്കെതിരെ ഉയര്‍ന്ന ലൈംഗീകാരോപണങ്ങളില്‍ റാപ്പര്‍ വേടന്‍ മാപ്പു ചോദിച്ചു കൊണ്ടിട്ട ഇട്ട പോസ്റ്റ് പാര്‍വ്വതി ലൈക്ക് ചെയ്തിരുന്നു. ഇതിനു പി്ന്നാലെയാണ് നടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ആരോപണങ്ങളുയര്‍ന്നു തുടങ്ങിയത്. ഇതേ തുടര്‍ന്ന് നടി ലൈക്ക് പിന്‍വലിക്കുകയും വിശദീകരണം നല്‍കുകയും ചെയ്തിരുന്നു . ഇതിനു ശേഷവും ഇക്കാര്യം പറഞ്ഞ് തനിക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെയാണ് ഇപ്പോല്‍ നടി മറുപടിയുമായി രംഗത്ത് വന്നിരിക്കുന്നത്.

പാര്‍വ്വതിയുടെ സോഷ്യല്‍മീഡിയ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ

'ഇത് ആദ്യമായല്ല, അവസാനത്തേതുമാവില്ല. എന്റെ നേര്‍ക്കുള്ള നിങ്ങളുടെ സുനിശ്ചിതമായ വെറുപ്പും ഒരു പൊതുവിടത്തില്‍ എന്റെ വ്യക്തിത്വത്തെ തകര്‍ത്തുകളയുമ്പോഴുള്ള ഈ സന്തോഷവും ഞാന്‍ ആരാണ് എന്നതിലുപരി 
നിങ്ങളുടെ പ്രശ്‌നങ്ങളെയാണ് വെളിച്ചത്തു കൊണ്ടുവരുന്നത്. നമ്മള്‍ ഒരു കാര്യത്തിലും യോജിക്കണമെന്നില്ല, 

പക്ഷേ സംവാദത്തിനും സംഭാഷണത്തിനുമുള്ള മാന്യമായ ഒരിടം നല്‍കാന്‍, വളര്‍ച്ച അനുവദിക്കാന്‍ നിങ്ങള്‍ക്കു കഴിയുന്നില്ലെങ്കില്‍, നിങ്ങള്‍ 'കാന്‍സല്‍ കള്‍ച്ചറി'ന്റെ ഭാഗമാവുകയാണ്.... ഞാന്‍ അതിനുവേണ്ടിയല്ല ഇവിടെയുള്ളത്. എനിക്കും മറ്റുള്ളവര്‍ക്കുമുള്ള ഇടം ഞാന്‍ നല്‍കുന്നുണ്ട്. എന്റെതന്നെ കൂടുതല്‍ മികച്ച പതിപ്പ് ആയി മാറാനുള്ള പരിശ്രമത്തില്‍ നിന്ന് ഞാന്‍ ഒരിക്കലും പിന്മാറുകയില... നിങ്ങളുടെ അനുമാനങ്ങളും വിശകലനങ്ങളും വച്ച് (അല്ലെങ്കില്‍ കൊടും വിരോധം) ഒരാളെ വലിച്ചുകീറാന്‍ ഇറങ്ങുമ്പോള്‍, വീഴുന്ന ഒരേയൊരാള്‍ നിങ്ങളാണെന്ന കാര്യം വിസ്മരിക്കരുത്',...

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക