മുഖ്യമന്ത്രിയെ ട്രോളി അബ്ദുറബ്ബിന്റെ ഫേസ് ബുക്ക് പോസ്റ്റ്

ജോബിന്‍സ് തോമസ് Published on 17 June, 2021
മുഖ്യമന്ത്രിയെ ട്രോളി അബ്ദുറബ്ബിന്റെ ഫേസ് ബുക്ക് പോസ്റ്റ്
മുഖ്യമന്ത്രി പിണറായി വിജയനെ ട്രോളി ഫേസ് ബുക്കില്‍ പോസ്റ്റിട്ടിരിക്കുകയാണ് മുന്‍ വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ്. സി.കെ ജാനുവിന് കോഴ നല്‍കിയ വിഷയത്തില്‍ സുരേന്ദ്രനെതിരെ കേസെടുക്കണം എന്നാവശ്യപ്പെടുന്ന പോസ്റ്റില്‍ മുഖ്യമന്ത്രിയുടെ മുമ്പത്തെ പല പരാമര്‍ശങ്ങളും അബ്ദുറബ്ബ് ഉപയോഗിച്ചിട്ടുണ്ട്. 

ആറുമണി ബഡായിയും പഴഞ്ചൊല്ലുകളും കേട്ടുമടുത്തു എന്നും പോസ്റ്റില്‍ പറയുന്നു. സി.കെ ജാനുവിന് പണം നല്‍കിയെന്ന ആരോപണത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് കല്പ്പറ്റ കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു . ഈ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് അബ്ദുറബ്ബിന്റെ പോസ്റ്റ്. 

അബ്ദുറബ്ബിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം....

'ഊരിപ്പിടിച്ച വാളിനു മുന്നിലൂടെ വേണ്ട, ഊരിപ്പിടിച്ച കൊതുമ്പിനു മുമ്പിലൂടെപ്പോലും നടന്നിട്ടില്ലേ. ഇന്ദ്രനും ചന്ദ്രനുമല്ല.. സുരേന്ദ്രന്റെ പേരില്‍ കേസെടുക്കാനാണ് കോടതി നിര്‍ദ്ദേശം! ആറു മണി ബഡായിയും, പതിവു പഴഞ്ചൊല്ലുകളും കേട്ട് കേട്ട് മടുത്തു. നട്ടെല്ല് ബി.ജെ.പി. ആപ്പീസില്‍ പണയം വെച്ചിട്ടില്ലെങ്കില്‍ കെ.സുരേന്ദ്രനെതിരെ കേസെടുക്കണം സഖാവെ.'


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക