'പെര്‍ഫ്യൂം' ഒ.ടി.ടി റിലീസിന്

Published on 17 June, 2021
'പെര്‍ഫ്യൂം' ഒ.ടി.ടി റിലീസിന്
മലയാളത്തിന്റെ പ്രിയതാരങ്ങളായ കനിഹ, പ്രതാപ് പോത്തന്‍, ടിനി ടോം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹരിദാസ് സംവിധാനം ചെയ്ത 'പെര്‍ഫ്യൂം' റിലീസിനൊരുങ്ങി. നഗരജീവിതം ഒരു വീട്ടമ്മയുടെ ജീവിതത്തിലുണ്ടാക്കുന്ന പ്രതിസന്ധികളും പ്രയാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. 

അപ്രതീക്ഷിതമായി നഗരത്തില്‍ ജീവിക്കേണ്ടി വരുന്ന ഒരു സ്ത്രീയില്‍ നഗരമുണ്ടാക്കുന്ന സ്വാധീനവും പ്രലോഭന ങ്ങളും വെല്ലുവിളിയും ആഘാതവുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.

നഗരത്തിലെത്തിയ വീട്ടമ്മയുടെ ജീവിതത്തിലെ കണ്ടുമുട്ടലുകളും സൗഹൃദങ്ങളും പിന്നീട് അതൊരു കെണിയായി തീരുമ്ബോഴുണ്ടാകുന്ന നിസഹായതയും ചിത്രം ഒപ്പിയെടുക്കുന്നു. ആധുനിക ജീവിതത്തിലെ പൊള്ളത്തരവും പൊങ്ങച്ചവും ജീവിതത്തിലെ പൊട്ടിത്തെറികളുമൊക്കെ പെര്‍ഫ്യൂം ഗൗരവമായി സമീപിക്കുന്നുണ്ടെന്ന് സംവിധായകന്‍ ഹരിദാസ് പറയുന്നു.

നവാഗതരായ ഗാനങ്ങളാണ് ചിത്രത്തിന്റെ പ്രത്യേകതയാണ്. കനിഹ, പ്രതാപ് പോത്തന്‍, ടിനി ടോം, പ്രവീണ, ദേവി അജിത്ത്, ഡൊമിനിക്, സുശീല്‍ കുമാര്‍, ദിലീപ്, വിനോദ് കുമാര്‍, ശരത്ത് മോഹന്‍, ബേബി ഷമ്മ, ചിഞ്ചുമോള്‍, അല്‍ അമീന്‍,നസീര്‍, സുധി, സജിന്‍, രമ തുടങ്ങിയവരാണ് അഭിനേതാക്കള്‍.
മോത്തി ജേക്കബ് പ്രൊഡക്ഷന്‍സിന്റെയും നന്ദന മുദ്ര ഫിലിംസിന്റെയും ബാനറില്‍ മോത്തി ജേക്കബ് കൊടിയാത്ത്, സുധി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക