കവിയുടെ മരണം (കവിത: രാജന്‍ കിണറ്റിങ്കര)

രാജന്‍ കിണറ്റിങ്കര Published on 17 June, 2021
കവിയുടെ മരണം (കവിത: രാജന്‍ കിണറ്റിങ്കര)
കവിയുടെ
ഓരോ വരിയിലും
മരണം ഒളിച്ചിരിക്കുന്നുണ്ട് 

നഷ്ടപ്പെട്ട ചില
ഉരുകുന്ന സ്വപ്നങ്ങള്‍
തിളയ്ക്കുന്ന നെഞ്ചിലെ
സ്വാതന്ത്ര്യം ദാഹിക്കുന്ന
അക്ഷരജ്വാലകള്‍...

ആര്‍ക്കോ വേണ്ടി
ജീവിച്ചു തീര്‍ത്ത
അടയാളങ്ങളില്ലാത്ത
ഒറ്റയടിപ്പാതകള്‍ ...

കരിമഷികളില്‍
പിടഞ്ഞുമരിക്കുന്ന
ജീവച്ഛവമായ 
ഓര്‍മ്മകള്‍..

അസ്തമയങ്ങള്‍
മാത്രം കണ്ട്
ഉദയമെന്തെന്നറിയാത്ത
സന്ധ്യയുടെ 
ആലസ്യങ്ങള്‍ ...

നിദ്രയിലേക്ക്
വഴുതുമ്പോഴും
എഴുതി തീരാത്ത
വരികള്‍ക്ക്
ജീവവായു തേടുന്നവര്‍ ....

ഓരോ അക്ഷരങ്ങളിലും
ഓരോ വാക്കിലും
ഓരോ വരികളിലും
അയാളിലെ നൊമ്പരങ്ങള്‍
മരിച്ചുകൊണ്ടിരിക്കുന്നു ....

ആര് പറഞ്ഞു
കവികള്‍ക്ക്
മരണമില്ലെന്ന് ??

 


American Mollakka 2021-06-18 12:48:11
കബികൾക്ക് മരണമില്ല രാജൻ സാഹിബ്. ആ പഹയന്മാരെ തല്ലിക്കൊന്നാലും ചാകില്ല. മരിക്കുന്നത് കബിതയാണ്. ഒരു കാലത്ത് കനകച്ചിലങ്ക കുലുങ്ങി നൃത്തം ചെയ്ത കബിത പോയി സാഹിബ് പോയി ഇടക്കൊക്കെ ആ മാലാഖ മിന്നായം പോലെ ബന്നു പോകുന്നു. അതൊരു ആശ്വാസം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക