Image

നീയെന്ന സ്വപ്നം...(കവിത: റോബിൻ കൈതപ്പറമ്പ്)

Published on 17 June, 2021
നീയെന്ന സ്വപ്നം...(കവിത: റോബിൻ കൈതപ്പറമ്പ്)
കാണാതെ പോയൊരാ മിഴികളിലിപ്പോഴും
തുള്ളി.... തുളുംബാതെ നിൽക്കും നിന്നോർമ്മയുണ്ട്

പിടയുന്ന നെഞ്ചിൻ്റെ താളമായിപ്പോഴും
പതിയുന്ന നിൻ സ്വര ബിന്ദുവുണ്ട്

പറയാതെ നിൻ മിഴിക്കോണിലായെഴുതിയ
പ്രണയത്തിൻ കവിതകൾ കൂട്ടിനുണ്ട്

അടരുവാനാകാതെ ഇപ്പോഴുമരികിലായ്
തിരിയുന്ന കൊലുസ്സിൻ്റെ കൊഞ്ചലുണ്ട്

മെല്ലെയെൻ മാറിലായ് കാതോർത്ത് വെച്ചന്ന്
മന്ത്രിച്ച മധുരമാം മൊഴികളുണ്ട്

നെഞ്ചിൻ്റെ ചൂടേറ്റ് വീണു മയങ്ങിയ
സുന്ദര സ്വപ്നങ്ങൾ കരളിലുണ്ട് ...

വെറുതെ എൻ വഴികളിൽ കൂട്ടായിരുന്നൊരാ
മഴയുടെ നിശബ്ദ താളമുണ്ട് ...

കാതങ്ങളോളം അകലെയാണെങ്കിലും ...
ദൂതുമായെത്തും ഇളം തെന്നലുണ്ട് ..

നിറമുള്ള രാവുകൾ നിറയെ പകർന്നൊരാ
നീയെന്ന സുന്ദര സ്വപ്നമുണ്ട് ..

നിറമുള്ള രാവുകൾ നിറയെ പകർന്നൊരാ
നീയെന്ന സുന്ദര ..... സ്വപ്‌നമുണ്ട്
 

Join WhatsApp News
American Mollakka 2021-06-18 12:25:33
അസ്സലാമു അലൈക്കും റോബിൻ സാഹിബ്. ഇങ്ങടെ കബിത സൂപ്പർ. ഇങ്ങള് ചൊങ്കനാണ് കേട്ടാ, ഖൂബ്‌സൂരത് ചൊക്രികൾ ബാതിലിൽ ബന്നു മുട്ടും. കബിത ബായിച്ച് മൊഹബത്തിന്റെ പൂന്തേൻ ഒലിച്ചിറങ്ങി ഞമ്മടെ ഖൽബ് നിറഞ്ഞു. ഞമ്മടെ കോളേജ് കാലവും അണിഞ്ഞൊരുങ്ങി ബരുന്ന ഹൂറിമാരും മുന്നി ൽ വീണ്ടും കണ്ടു. ഇതേപോലെ സുന്ദരസ്വപനങ്ങൾ ഉള്ളോരു ഇത് ബായിച്ച് രസിക്കും..പ്രായം അമ്പത് കയിഞ്ഞ ഞമ്മളെപോലുള്ളവരുടെ ഖൽബ് ഒന്ന് പിടയും. ആ യൗവ്വനകാലം ഏഴാം സ്വർഗം തന്നെ സാഹിബ്. ഇങ്ങള് ഇതേപോലെ ഒരു ബെഡികെട്ട് കബിത മുമ്പ് എയ്തിയിരുന്നു. ഈ കോവിഡ് കാലത്ത് cupid ഇങ്ങളെ കാണാൻ ബന്നിരുന്നു എന്ന് കരുതുന്നു. ഓനു മാസ്ക്കൊന്നും ബേണ്ട പക്ഷെ ഓൻ ചിലപ്പോൾ ഇമ്മളെ ഹലാക്കിലാക്കും. അപ്പൊ ബീണ്ടും അസ്സലാമു അലൈക്കും. ഇങ്ങനെ കബിതയുമായി ബരിക. ഞമ്മള് ബീവിമാരുടെ ചെവിയിൽ ഇങ്ങനെയൊക്കെ ദിബസേന മൂളുന്നതുകൊണ്ട് അബർക്കും കബിത ഇസ്റ്റായി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക