ലതികയ്ക്ക് പിന്നാലെ ഭര്‍ത്താവ് കെ ആര്‍ സുഭാഷും എന്‍സിപിയിലേക്ക്

Published on 17 June, 2021
ലതികയ്ക്ക് പിന്നാലെ ഭര്‍ത്താവ് കെ ആര്‍ സുഭാഷും എന്‍സിപിയിലേക്ക്

കോട്ടയം : കേരള രാഷ്ട്രീയത്തില്‍ അറിയപ്പെടുന്ന പൊതു പ്രവര്‍ത്തകനും കോണ്‍ഗ്രസ്സ് നേതാവുമായ കെആര്‍സുഭാഷ് കോണ്‍ഗ്രസ്സില്‍ നിന്നും രാജിവെച്ചു. എന്‍സിപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിന് സീറ്റ് നിഷേധിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസ് വിട്ട് എന്‍സിപിയ്ല്‍ ചേര്‍ന്ന ലതികാ സുഭാഷ് ഇദ്ദേഹത്തിന്റെ ഭാര്യയാണ്.

കെപിസിസിനിര്‍വാഹക സമിതി അംഗം, ഡിസിസി വൈസ് പ്രസിഡന്റ്, ഡിസിസി സെക്രട്ടറി - ജില്ലാ കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കുറഞ്ഞ കാലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. 2016ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വൈപ്പിനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഇദ്ദം മത്സരിച്ചിരുന്നു.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക