കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ കേന്ദ്ര ഭാരത് മാല പദ്ധതിയൂടെ ഭാഗം; സ്ഥലമേറ്റെടുക്കല്‍ വൈകിയത് പദ്ധതിക്ക് തടസ്സമായി; വി.മുരളീധരന്‍

Published on 17 June, 2021
കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ കേന്ദ്ര ഭാരത് മാല പദ്ധതിയൂടെ ഭാഗം; സ്ഥലമേറ്റെടുക്കല്‍ വൈകിയത് പദ്ധതിക്ക് തടസ്സമായി; വി.മുരളീധരന്‍

തിരുവനന്തപുരം: കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ കേന്ദ്രസര്‍ക്കാരിന്റെ അഭിമാന പദ്ധതിയാണെന്ന് കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍. എലിവേറ്റഡ് ഹൈവേ. കേന്ദ്രസര്‍ക്കാരിന്റെ ഭാരത് മാല പരിയോജന പദ്ധതിയുടെ ഭാഗമാണ് കഴക്കൂട്ടം എലിവേറ്റഡ് ഹൈവെ. 356 കോടി ചിലവ് വരുന്ന പദ്ധതിയുടെ സ്ഥലമേറ്റെടുക്കല്‍ സംസ്ഥാന സര്‍ക്കാരാണ് നിര്‍വഹിച്ചത്. സ്ഥലമേറ്റെടുക്കലില്‍ ഉണ്ടായ കാലതാമസമാണ് ഹൈവെ നിര്‍മ്മാണത്തിന് തടസ്സം സൃഷ്ടിച്ചത്. അനാവശ്യമായ തര്‍ക്കങ്ങള്‍ക്കും കോടതി വ്യവഹാരങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകള്‍ വഴിവച്ചു നഷ്ടപരിഹാര വിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കാതിരുന്നത് സര്‍വ്വീസ് റോഡ് നിര്‍മ്മാണത്തെ തടസ്സപ്പെടുത്തി. സ്ഥലമേറ്റെടുക്കല്‍ പോലെ സംസ്ഥാനം ചെയ്യേണ്ട ഉത്തരവാദിത്തങ്ങള്‍ നേരാംവണ്ണം ചെയ്യണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

പോസ്റ്റി?ന്റെ പൂര്‍ണ്ണരൂപം

നരേന്ദ്രമോദി സര്‍ക്കാരിന്റെ അഭിമാന വികസനപദ്ധതിയായ കഴക്കൂട്ടം എലിവേറ്റഡ് ഹൈവെ തല ഉയര്‍ത്താന്‍ തയ്യാറെടുക്കുകയാണ്. എന്‍ഡിഎ സര്‍ക്കാരിന്റെ ഭാഗമെന്നതിലുപരി കഴക്കൂട്ടം നിവാസി എന്ന നിലയില്‍ വ്യക്തിപരമായും ഏറെ സന്തോഷവും അഭിമാനവും നല്‍കുന്നതാണ് എലിവേറ്റഡ് ഹൈവേ. കേന്ദ്രസര്‍ക്കാരിന്റെ ഭാരത് മാല പരിയോജന പദ്ധതിയുടെ ഭാഗമാണ് കഴക്കൂട്ടം എലിവേറ്റഡ് ഹൈവെ. 356 കോടി ചിലവ് വരുന്ന പദ്ധതിയുടെ സ്ഥലമേറ്റെടുക്കല്‍ സംസ്ഥാന സര്‍ക്കാരാണ് നിര്‍വഹിച്ചത്. സ്ഥലമേറ്റെടുക്കലില്‍ ഉണ്ടായ കാലതാമസമാണ് ഹൈവെ നിര്‍മ്മാണത്തിന് തടസ്സം സൃഷ്ടിച്ചത്. അനാവശ്യമായ തര്‍ക്കങ്ങള്‍ക്കും കോടതി വ്യവഹാരങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകള്‍ വഴിവച്ചു നഷ്ടപരിഹാര വിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കാതിരുന്നത് സര്‍വ്വീസ് റോഡ് നിര്‍മ്മാണത്തെ തടസ്സപ്പെടുത്തി.

കഴിഞ്ഞദിവസം മന്ത്രി മുഹമ്മദ് റിയാസ്, ഹൈവെ നിര്‍മ്മാണം നോക്കിക്കാണുന്നത് മാധ്യമങ്ങളില്‍ കണ്ടു. കേന്ദ്രപദ്ധതികളോട് റിയാസിനെപ്പോലുള്ള ചെറുപ്പക്കാര്‍ രാഷ്ട്രീയം മറന്ന് സഹകരിക്കുന്നത് നല്ല കാര്യമാണ്. സ്ഥലമേറ്റെടുക്കല്‍ പോലെ സംസ്ഥാനം ചെയ്യേണ്ട ഉത്തരവാദിത്തങ്ങള്‍ നേരാംവണ്ണം ചെയ്യേണ്ടതിന്റെ ആവശ്യകത അദ്ദേഹത്തിന് ബോധ്യപ്പെട്ടു കാണുമെന്നും കരുതുന്നു.

 മാത്രമല്ല ഇത്തരം സന്ദര്‍ശനങ്ങള്‍ മോദി സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ മാധ്യമങ്ങളിലൂടെ ജനങ്ങളിലേക്കെത്തിക്കാനും ഉപകാരപ്പെടും. ലോകോത്തര നിമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക