കൊല്ലം പ്രവാസി അസോസിയേഷന്‍ ഓപ്പണ്‍ ഹൗസുകള്‍ സംഘടിപ്പിക്കുന്നു

Published on 17 June, 2021
 കൊല്ലം പ്രവാസി അസോസിയേഷന്‍ ഓപ്പണ്‍ ഹൗസുകള്‍ സംഘടിപ്പിക്കുന്നു


മനാമ: കോവിഡ്-19 പ്രതിസന്ധി കാലത്ത് പ്രവാസികള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും, കേരള-കേന്ദ്ര സര്‍ക്കാരുകളുടെ പ്രവാസി ക്ഷേമ പദ്ധതികളെ കുറിച്ച് അവബോധം നല്‍കുന്നതിനുമായി കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്‌റൈന്‍ ഓണ്‍ലൈന്‍ ആയി കെപിഎ ഓപ്പണ്‍ ഹൗസുകള്‍ സംഘടിപ്പിക്കുന്നു.

വെള്ളിയാഴ്ച വൈകിട്ട് റിഫ ഏരിയയുടെ നേതൃത്വത്തില്‍ ഓപ്പണ്‍ ഹൗസ് നടക്കുന്നതോടെ പരിപാടിക്ക് തുടക്കമാകും. തുടര്‍ന്ന് വിവിധ ദിവസങ്ങളില്‍ സല്‍മാബാദ്, ഹമദ് ടൌണ്‍, ബുദൈയ, മനാമ, സല്‍മാനിയ, ഗുദേബിയ, മുഹറഖ്, സിത്ര, ഹിദ്ദ് എന്നീ ഏരിയകള്‍ സംഘടിപ്പിക്കുന്ന ഓപ്പണ്‍ ഹൗസ് ഉണ്ടാകുമെന്ന് പ്രസിഡന്റ് നിസാര്‍ കൊല്ലം, ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍ എന്നിവര്‍ അറിയിച്ചു. ന

റിഫ ഏരിയ ഓപ്പണ്‍ ഹൗസ് വിവരങ്ങള്‍ക്ക് ഏരിയ പ്രസിഡന്റ് ജിബിന്‍ (3836 5466) , ഏരിയ സെക്രട്ടറി അന്‍ഷാദ് (3315 8284) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.


റിപ്പോര്‍ട്ട്: ജഗത് കൃഷ്ണകുമാര്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക