ഇന്ത്യയിലെ തണ്ടല്‍വാടി ഗ്രാമത്തില്‍ നിന്നും 20,000 മെട്രിക് ടണ്‍ ജല്‍ഗാവ് വാഴപ്പഴം ദുബായിലേക്ക്

Published on 17 June, 2021
 ഇന്ത്യയിലെ തണ്ടല്‍വാടി ഗ്രാമത്തില്‍ നിന്നും 20,000 മെട്രിക് ടണ്‍ ജല്‍ഗാവ് വാഴപ്പഴം ദുബായിലേക്ക്

അബുദാബി : ഇന്ത്യയിലെ മഹാരാഷ്ട്ര സംസ്ഥാനത്തെ ജല്‍ഗാവ് ജില്ലയും ദുബായും തമ്മില്‍ കൗതുകകരവും ശ്രദ്ധേയവുമായ ഒരു വാണിജ്യ ബന്ധത്തിന് തുടക്കം കുറിക്കുകയാണ്. 20,000 മെട്രിക് ടണ്‍ ജല്‍ഗാവ് വാഴപ്പഴമാണ് ജല്‍ഗാവ് ജില്ലയിലെ തണ്ടല്‍വാടി എന്ന ഗ്രാമത്തില്‍ നിന്നും ദുബായ് നഗരത്തിലേക്ക് കയറ്റുമതി ചെയ്തിരിക്കുന്നത് .

ഫൈബര്‍ സന്പുഷ്ടവും ധാതു സന്പന്നവുമായ ന്ധജല്‍ഗാവ് വാഴപ്പഴന്ധ ത്തിന്റെ ആദ്യ കയറ്റുമതി ദുബായിലേക്ക് നടത്തിയതായി ഇന്ത്യന്‍ വാണിജ്യ മന്ത്രാലയമാണ് അറിയിച്ചത് . തണ്ടല്‍വാടി ഗ്രാമത്തിലെ കര്‍ഷകരാണ് ഉല്‍പാദകര്‍. ജല്‍ഗാവിനെ ദുബായിയുമായി ബന്ധിപ്പിക്കുന്നതിനുള്ള സംരംഭം ഇന്ത്യ അടുത്തിടെ പ്രഖ്യാപിച്ച അഗ്രികള്‍ച്ചറല്‍ എക്‌സ്‌പോര്‍ട്ട് പോളിസി പ്രകാരമാണ്.

പുതിയ നയമനുസരിച്ചു വിദേശ വിപണികളിലെ കയറ്റുമതി അവസരങ്ങളുടെ ഗുണം കര്‍ഷകരില്‍ നേരിട്ടെത്തിക്കുന്നതിനു ലക്ഷ്യമിട്ടുള്ളതാണ്. ലോക ബൗദ്ധിക സ്വത്തവകാശ ഓര്‍ഗനൈസേഷന്‍ നിര്‍ദ്ദേശിക്കുന്ന ജിയോഗ്രാഫിക്കല്‍ ഇന്‍ഡിക്കേഷന്‍സ് സര്‍ട്ടിഫിക്കറ്റ് നേടിയ ഉല്‍പന്നമാണ് ജല്‍ഗാവ് വാഴപ്പഴം .അഞ്ച് വര്‍ഷം മുന്പാണ് ജല്‍ഗാവ് ബനാനയ്ക്ക് ജിഐ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചത്. അതിനുശേഷം, തണ്ടല്‍വാടി ഗ്രാമത്തിലെ വാഴപ്പഴം വളര്‍ത്തുന്ന കര്‍ഷകര്‍ അനുയോജ്യമായ കയറ്റുമതി വിപണികള്‍ക്കായി കാത്തിരിക്കുകയായിരുന്നു. 25 ശതമാനം ആഗോള വിപണി വിഹിതമുള്ള ഇന്ത്യയാണ് വാഴപ്പഴം ഉല്‍പാദിപ്പിക്കുന്നതില്‍ മുന്‍പന്തിയിലുള്ളതെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക