ചിക്കാഗോയില്‍ വാക്‌സിനേറ്റ് ചെയ്യുന്നവര്‍ക്ക് 10 മില്യണ്‍ ഡോളര്‍ ലോട്ടറി, വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്

പി.പി.ചെറിയാന്‍ Published on 18 June, 2021
ചിക്കാഗോയില്‍ വാക്‌സിനേറ്റ് ചെയ്യുന്നവര്‍ക്ക് 10 മില്യണ്‍ ഡോളര്‍ ലോട്ടറി, വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്
ഇല്ലിനോയ്‌സ്: കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വാക്‌സിനേറ്റ് ചെയ്ത മുതിര്‍ന്നവര്‍ക്ക് 10 മില്യണ്‍ ലോട്ടറിയും, പന്ത്രണ്ടിനും, പതിനേഴിനും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും നല്‍കുമെന്ന് ഇല്ലിനോയ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പബ്ലിക്ക് ഹെല്‍ത്ത് അധികൃതര്‍ ജൂണ്‍ 17നു പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
 
ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി ഫെസിലിറ്റികളില്‍ വാക്‌സിനേഷന്‍ സ്വീകരിക്കുന്നവര്‍ക്കാണ് ലോട്ടറിയും, സ്‌കോളര്‍ഷിപ്പിനും അര്‍ഹത ലഭിക്കുക.
ജൂലായ് ഒന്നു മുതലാണ് ഇത് പ്രാബല്യത്തില്‍ വരുന്നത്. ആദ്യ നറുക്കെടുപ്പ് ജൂലായ് 8നാണ് സമ്മാനാര്‍ഹര്‍ക്ക് ഒരു മില്യണ്‍ ഡോളറും, മൂന്നു വിദ്യാര്‍ത്ഥികള്‍ക്ക് 150,000 ഡോളര്‍ സ്‌കോളര്‍ഷിപ്പും ലഭിക്കും.
 
ജൂലായ് 12 മുതല്‍ ആഗസ്റ്റ് 16 വരെ വാക്‌സിന്‍ സ്വീകരിക്കുന്നവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന മൂന്ന് ഭാഗ്യവാന്മാര്‍ക്ക് 100,000 ഡോളര്‍ വീതം സമ്മാനം ലഭിക്കും.
ഗ്രാന്റ് ഫിനാലെ ആഗസ്റ്റ് 16നാണ്. ഒരു മില്യണ്‍ ഡോളര്‍ സമ്മാനം രണ്ടു പേര്‍ക്ക് ലഭിക്കും. പതിനാറ് വിദ്യാര്‍ത്ഥികള്‍ക്ക് 150,000 ഡോളര്‍ സ്‌കോളര്‍ഷിപ്പ്  ലഭിക്കും.
 
ഇല്ലിനോയ് സംസ്ഥാനം നാല്‍പതുപേര്‍ക്ക് കാഷ് പ്രൈസ് നല്‍കുന്നതിന് 4000000 ഡോളര്‍ മാറ്റിവെച്ചിട്ടുണ്ട്.
 
ഒരു ഡോസെങ്കിലും സ്വീകരിച്ചവര്‍ക്ക് മാത്രമേ ഭാഗ്യകുറിക്കും സ്‌കോളര്‍ഷിപ്പിന് അര്‍ഹത ഉണ്ടായിരിക്കുക എന്നും ഉത്തരവില്‍ സൂചിപ്പിച്ചിട്ടുണ്ട്.
 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക