Image

ചെന്നിത്തല ഡല്‍ഹിയിലെത്തുമ്പോള്‍

ജോബിന്‍സ് തോമസ് Published on 18 June, 2021
ചെന്നിത്തല ഡല്‍ഹിയിലെത്തുമ്പോള്‍
സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയെ രാഹുല്‍ഗാന്ധി അടിയന്തിരമായി ഡല്‍ഹിക്ക് വിളിപ്പിച്ചിരിക്കുകയാണ്. അദ്ദഹമവിടെയെത്തി രാഹുലിനെ കാണുകയും ചെയ്തു. പൂര്‍ണ്ണ സംതൃപ്തിയെന്നാണ് ആദ്യ പ്രതികരണം. എന്നാല്‍ ഇനിയും കൂടിക്കാഴ്ചകള്‍ നടക്കും. പ്രതിപക്ഷ നേതൃസ്ഥനത്ത് നിന്നും തന്നെ ഒഴിവാക്കിയതില്‍ ചെന്നിത്തലയ്ക്ക് കടുത്ത അതൃപ്തി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇദ്ദേഹത്തെ ഡല്‍ഹിയിലേയ്ക്ക് വിളിപ്പിച്ചിരിക്കുന്നത് എന്നതാണ് പ്രധാനം.

ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നൊഴിവാക്കിയപ്പോള്‍ തന്നെ അദ്ദേഹത്തെ ദേശീയ തലത്തില്‍ മറ്റേതെങ്കിലും സുപ്രധാന സംഘടനാ പദവിയിലേയ്ക്ക് പരിഗണിക്കുമെന്ന സൂചനകളുണ്ടായിരുന്നു. എന്നാല്‍ പ്രധാനമായും ചെന്നിത്തലയുടെ അതൃപ്തി പരിഹരിക്കുകയായിരിക്കും രാഹുല്‍ ഗാന്ധിയുടെ ലക്ഷ്യം.

ഇതിനുശേഷം പദവികളേക്കുറിച്ച് ചെന്നിത്തലയുമായി തന്നെ ചര്‍ച്ച നടത്തി തീരുമാനമെടുക്കാനാണ് സാധ്യത. ഉടനെ തെരഞ്ഞെടുപ്പു നടക്കാന്‍ സാധ്യതയുള്ള ഏതെങ്കിലും സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി പദവിയായിരിക്കും പ്രധാനമായും ഹൈക്കമാന്‍ഡ് മുന്നോട്ടുവയ്ക്കുക. 

കേരളത്തില്‍ തന്നെ കൂടുതല്‍ ശ്രദ്ധിക്കാനാണ് താല്‍പ്പര്യമെന്ന് ചെന്നിത്തല നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഹൈക്കമാന്‍ഡ് ഒരു തീരുമാനം പറഞ്ഞാല്‍ അത് പൂര്‍ണ്ണമായും തള്ളിക്കളയാനുള്ള സാധ്യതയുമില്ല. എന്തിരുന്നാലും കേരളത്തില്‍ നിന്നും മാറി നിന്നുകൊണ്ടുളള ഒരു ഫോര്‍മുലയും ചെന്നിത്തല അംഗീകരിക്കില്ല. കാരണം പ്രതിപക്ഷ നേതൃസ്ഥാനമില്ലെങ്കിലും അടുത്ത തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്നത് ചെന്നിത്തലയുടെ സ്വപ്‌നമാണ്. 

ഒപ്പം ഹൈക്കമാന്‍ഡില്‍ ഒരു സ്ഥാനം ലഭിച്ചാല്‍ നിലവില്‍ കേരളത്തിലെ തീരുമാനങ്ങളില്‍ ഗ്രൂപ്പുകള്‍ക്ക് റോളില്ലാത്ത അവസ്ഥയ്ക്ക് പരിഹാരം കാണാനും കേരളത്തിലെ തീരുമാനങ്ങളെ സ്വാധിനാക്കാനും കഴിയും.

അടിയന്തിരമായി ഡല്‍ഹിയിലെത്താന്‍  രാഹുലില്‍ നിന്നും നിര്‍ദ്ദേശം കിട്ടിയതോടെ  മുമ്പ് രാജീവ്ഗാന്ധി തന്നോട് അടിയന്തിരമായി ഡല്‍ഹിയിലെത്താന്‍ ആവശ്യപ്പെട്ടതിന്റെ ഓര്‍മ്മ ചെന്നിത്തല സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. അന്ന് ഡല്‍ഹിയിലെത്തിയ ചെന്നിത്തലയോട് എന്‍എസ്‌യു പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കണമെന്നായിരുന്നു രാജീവ് ഗാന്ധി ആവശ്യപ്പെട്ടത്.

Join WhatsApp News
Mathai Kuriakose 2021-06-19 04:50:42
This is the sample of a daily news bulletin I am publishing ,now in facebook . If possible I want to share it in your portal , either in the daily format or in a weekly capsule form. ........... Saturday , June 19, 2021 w a k e u p t i m e * * * * * * * The 100 page Delhi HC order granting bail to those accused in East Delhi riot case surprising says SC which stays the effect of the order but retains the relief the accused got. SC seems to be uncomfortable with HC observations on UAPA. Especially that UAPA is being misused to suppress dissent. How the nation can survive without UAPA seems to be the main concern. Strange indeed * * Totally unnecessary duel between kpcc president and chief minister refering to physical assault claim and children abduction plan allegations of the distant past. CM to take major blame. * * * Mandatory hallmarking of gold ornaments to start in 256 districts in the first phase. All the districts except Idukki in Kerala are included. * * * * Largish underwater shoal, a sort of submerged island, in the shipping channel near Cochin port appearing in Google map baffles experts. Some doubt the authenticity while others call for detailed study * * * * * Kerala to have more covid tests. To test 6 times the number of new cases reported in last 3 days if the tpr is above 20% , 3 times if tpr is below 20%, in any locality
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക