നന്ദിഗ്രാം: മമതയുടെ നിയമവഴിയിലും പോര് രൂക്ഷം

ജോബിന്‍സ് തോമസ് Published on 18 June, 2021
നന്ദിഗ്രാം: മമതയുടെ നിയമവഴിയിലും പോര് രൂക്ഷം
നന്ദിഗ്രാമില്‍ തന്നെ പരാജയപ്പെടുത്തിയ സുവേന്ദു അധികാരിയുടെ ഫലപ്രഖ്യാപനം ചോദ്യം ചെയ്ത് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നിയമനടപടികളിലേയ്ക്ക് നീങ്ങുമ്പോള്‍ അവിടെയും ശക്തമായ പോരിനാണ് വഴിതെളിയുന്നത്. മമത എല്ലാ വഴികളും അങ്ങനെയാണ് താനും. 

ഫലപ്രഖ്യാപനത്തില്‍ ക്രമക്കേടുണ്ടെന്നും മാധ്യമങ്ങളെല്ലാം താന്‍ വിജയിയാണെന്ന് പ്രഖ്യാപിച്ചപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുവേന്ദുവിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നുവെന്നും ഇതില്‍ സംശയമുണ്ടെന്നും മമത ആരോപിക്കുന്നു. എന്നാല്‍ കേസ് പരിഗണിക്കുന്നത് മാറ്റിവച്ചതാണ് തൃണമൂലിനേയും മമതയേയും ചൊടിപ്പിച്ചിരിക്കുന്നത്.

ബിജെപി നേതാക്കള്‍ക്കൊപ്പം ജഡ്ജി ഒരു പരിപാടിയില്‍ പങ്കെടുക്കുന്ന ചിത്രം പങ്കുവച്ചാണ് തൃണമൂലിന്റെ പ്രതിഷേധം. കോടതി പരിസരത്ത് ഒരു വിഭാഗം അഭിഭാഷകരും പ്രതിഷേധിച്ചിരുന്നു. കേസ് കേള്‍ക്കുന്നതില്‍ നിന്നും ഈ ജഡ്ജി പിന്‍മാറണമെന്നാണ് തൃണമൂല്‍ പ്രവര്‍ത്തകരുടെ ആവശ്യം.

പശ്ചിമബംഗാളില്‍ മമത-ബിജെപി പോര് എല്ലാ മേഖലയിലും രൂക്ഷമാണ്. ബിജെപിയില്‍ നിന്നും കൂടുതല്‍ എംഎല്‍എമാര്‍ വരും ദിവസങ്ങളില്‍ മമതയ്‌ക്കൊപ്പം വന്നേക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. മമതയെ നന്ദിഗ്രാമില്‍ പരാജയപ്പെടുത്തിയ സുവേന്ദു അധികാരിയാണ് ബിജെപിയുടെ പ്രതിപക്ഷ നേതാവ്. 

മുമ്പ് മമതയുടെ വിശ്വസ്തനായിരുന്ന സുവേന്ദു തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ബിജെപി ക്യാമ്പിലെത്തിയത്. ഇദ്ദേഹത്തിന് പ്രതിപക്ഷ നേതൃസ്ഥാനം കൊടുത്തതില്‍ ബിജെപിക്കുള്ളിലും അതൃപ്തിയുണ്ട്. കഴിഞ്ഞ ദിവസം മുകുള്‍ റോയിയെ മമത തിരികെ തൃണമൂല്‍ ക്യാമ്പില്‍ എത്തിച്ചിരുന്നു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക