കോട്ടയത്ത് ട്രെയിനിനടിയില്‍ കിടന്ന് ഭീതി പരത്തി യുവാവ്

Published on 18 June, 2021
കോട്ടയത്ത് ട്രെയിനിനടിയില്‍ കിടന്ന് ഭീതി പരത്തി യുവാവ്
കോട്ടയത്ത് ട്രെയിനിനടിയില്‍ കയറിക്കിടന്ന യുവാവ് ഭീതി പരത്തി. കോതനല്ലൂരിലാണ് സംഭവം. കോട്ടയം പാതാമ്പുഴ സ്വദേശിയാണ് ടെയിനിനടിയില്‍ കയറിക്കിടന്നത്. ഇയാള്‍ക്ക് മാനസീകാസ്വാസ്ഥ്യമുള്ളതായി പോലീസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെയായിരുന്നു യുവാവിന്റെ പരാക്രമം. 

പാലരുവി എക്‌സ്പ്രസ് കോതനല്ലൂര്‍ റെയില്‍വേ ക്രോസിന് സമീപം വേഗം കുറച്ചപ്പോള്‍ ഇയാള്‍ ട്രാക്കില്‍ കയറി കൈകാണിച്ച് ട്രയിന്‍ നിര്‍ത്തിച്ചു. പിന്നാലെ വളരെ വേഗത്തില്‍ ബോഗിക്കടിയില്‍ കയറിക്കിടക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന നാട്ടുകാര്‍ ഇയാളെ പുറത്തെത്തിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. 

തുടര്‍ന്ന് ഫയര്‍ഫോഴ്‌സില്‍ വിവരമറിയിക്കുകയും ഫയര്‍ഫോഴ്‌സെത്തി ഇയാളെ ട്രെയിനിന്റെ അടിയില്‍ നിന്നും പുറത്തെത്തിക്കുകയുമായിരുന്നു. അരമണിക്കൂറോളം ഇയാല്‍ ട്രെയിനിനടിയില്‍ കയറിക്കിടന്നാതായാണ് ദൃസാക്ഷികള്‍ പറയുന്നത്. തുടര്‍ന്ന് ഇയാളെ മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക