VARTHA

ദൃശ്യയെ വിനീഷ് കുത്തിയത് 22 തവണ; മരണകാരണം മുറിവുകളും ആന്തരിക രക്തസ്രാവവും

Published

on

മലപ്പുറം: ഏലംകുളം കൊലപാതകത്തില്‍ ദൃശ്യയെ പ്രതി വിനീഷ് കുത്തിയത് 22 തവണ. മുറിവുകളും ആന്തരിക രക്തസ്രാവവും ആണ് മരണകാരണം എന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ദൃശ്യയുടെ സംസ്കാരം ഇന്നലെ രാത്രി വീട്ടുവളപ്പില്‍ നടന്നു.

ഉറങ്ങിക്കിടക്കുമ്ബോള്‍ ആയിരുന്നു ആക്രമണം. നെഞ്ചില് നാലും വയറില്‍ മൂന്നും കുത്തുകള്‍ ഏറ്റു. കൈകളിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മുറിവുകളേറ്റു. ആന്തരിക രക്തസ്രാവമാണ് മരണ കാരണം. ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ ആണ് അനിയത്തി ദേവിശ്രീക്ക് പരിക്കേറ്റത്. ‌

 വണ്ണം കുറഞ്ഞ നീളമുള്ള കത്തിയാണ്ണ് പ്രതി ആക്രമണത്തിന് ഉപയോഗിച്ചത്. മഞ്ചേരിയില്‍ നിന്നും ബൈക്കുകളില്‍ ലിഫ്റ്റ് ചോദിച്ചും നടന്നും ആണ് പ്രതി പെരിന്തല്‍മണ്ണ എത്തിയത്. ബാലചന്ദ്രന്റെ കടയോട് ചേര്‍ന്നുള്ള മാലിന്യങ്ങള്‍ക്ക് തീ കൊളുത്തി കടയിലേക്ക് പടര്‍ത്തി. തുടര്‍ന്ന് 15 കിലോമീറ്ററോളം നടന്നാണ് ദൃശ്യയുടെ വീടിന് അടുത്ത് എത്തിയത്.

ദൃശ്യയുടെ വീടിന് പിന്നിലെ ആള്‍താമസമില്ലാത്ത വീട്ടില്‍ ഒരു മണിക്കൂറോളം ഒളിച്ചിരുന്നതിന് ശേഷമാണ് അടുക്കള ഭാഗത്തുകൂടെ ദൃശ്യയുടെ വീട്ടിലേക്ക് കയറിയത്.ബാലചന്ദ്രനും സമീപത്ത് താമസിക്കുന്ന സഹോദരങ്ങളും അവിടെ ഇല്ലെന്ന് ഉറപ്പ് വരുത്തി വീട്ടില്‍ കയറി.    അടുക്കളയില്‍ നിന്ന് കത്തിയും കൈക്കലാക്കി. പിന്നീട് വീടിന്റെ മുകള്‍ നിലയിലേക്ക് പോയി. അവിടേക്ക് ദൃശ്യ വന്നാലുടന്‍ കുത്തി വീഴ്ത്താന്‍ കാത്തിരുന്നു. എന്നാല്‍ താഴത്തെ നിലയിലാണ് ദൃശ്യ ഉണ്ടായിരുന്നത്. ഇതറിഞ്ഞ് ആളില്ലാത്ത സമയം നോക്കി താഴേക്കിറങ്ങി. കുറേനേരം ദൃശ്യയെ നോക്കിനിന്നു. ആക്രമിക്കാനായി തയ്യാറെടുക്കുമ്ബോഴായിരുന്നു ദൃശ്യയുടെ സഹോദരി ദേവശ്രീ മുറിയിലേക്ക് വന്നത്. അതോടെ ദേവശ്രീയെ ആക്രമിച്ചു. പിന്നീടാണ് ദൃശ്യയെ കുത്തിക്കൊലപ്പെടുത്തി രക്ഷപ്പെട്ടത്. വീട്ടില്‍ നിന്ന് പുറത്തിറങ്ങി വീടിന് പിന്നിലെ പൈപ്പില്‍ നിന്ന് കയ്യിലേയും വസ്ത്രത്തിലേയും രക്തക്കറ കഴുകിക്കളഞ്ഞു.

പിന്നീട് പുറകുവശത്തുള്ള വയലിലൂടെ രക്ഷപ്പെടുകയായിരുന്നു.

അമ്മ നിലവിളി കേട്ട് നോക്കുമ്ബോള്‍ കണ്ടത് ചോരയില്‍ കുളിച്ച്‌ വീഴുന്ന ദൃശ്യയേയും ദേവി ശ്രീയേയുമാണ്. പ്രതി ധരിച്ച മാസ്കും ദൃശ്യയുടെ പിതാവിന്റെ കടയായ സികെ സ്റ്റോര്‍സ് തീയിടാനായി ഉപയോഗിച്ച ലൈറ്ററും വീടിനു സമീപം ഉപേക്ഷിച്ചതായി വിനീഷ് മൊഴി നല്‍കിയിട്ടുണ്ട്

പ്രതിക്ക് മറ്റ് ക്രിമിനല്‍ ചരിത്രം ഇല്ലെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ അറിയുന്നത്. മഞ്ചേരി, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ ആയിട്ടാണ് വിനീഷ് താമസിച്ചിരുന്നത്. വള കച്ചവടമാണ് മാതാപിതാക്കളുടെ തൊഴില്‍. അച്ഛന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മറ്റൊരു വിവാഹം കഴിച്ച്‌ മണ്ണാര്‍ക്കാടേക്ക് മാറി. ഏപ്രിലില്‍ ദൃശ്യയുടെ കുടുംബം വിനീഷിനെതിരെ പോലീസില്‍ പരാതി നല്‍കുകയും തുടര്‍ന്ന് പോലീസ് താക്കീത് ചെയ്തയക്കുകയും ചെയ്തിരുന്നു.

അതിനു ശേഷം ആണ് വിനീഷ് ഇത്തരം ഒരു ആലോചന നടത്തിയത് എന്നാണ് പോലീസിന് പ്രാഥമിക ചോദ്യം ചെയ്യലില്‍ അറിയാന്‍ കഴിഞ്ഞത്. പ്രണയം നിരസിച്ചതിന്റെ പേരില്‍ വ്യാഴാഴ്ച രാവിലെ ആണ് ദൃശ്യ വീട്ടിനുള്ളില്‍ വച്ച്‌ കുത്തേറ്റ് മരിച്ചത്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കേരളത്തിലെ ഐ.എസ് റിക്രൂട്ട്മെന്റ് കേസ്: നാലുപേര്‍ അറസ്റ്റില്‍

പെഗാസസ് ചോര്‍ത്തിയവയില്‍ ജസ്റ്റിസ് അരുണ്‍ മിശ്ര ഉപയോഗിച്ചിരുന്ന ഫോണ്‍ നമ്പറും

ബൈക്കുകള്‍ കൂട്ടിയിടിച്ച് പ്രതിശ്രുത വധുവരന്മാര്‍ മരിച്ചു; അപകടം ആഭരണം വാങ്ങി മടങ്ങുമ്പോള്‍

ലോകത്തെ ഏറ്റവും ഉയരത്തിലുള്ള ഗതാഗതയോഗ്യമായ റോഡ് ഇന്ത്യയില്‍

കോവിഡ് രണ്ടാം തരംഗത്തില്‍ കേരളം പരാജയപ്പെട്ടു'; കുറ്റപ്പെടുത്തി കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ട്

മലപ്പുറം സ്വദേശിയെ ജിദ്ദയില്‍ വാഹനത്തില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

250 പേര്‍ക്ക് സൗജന്യ കോവിഡ് വാക്സിനേഷന്‍ നല്‍കും- മമ്മൂട്ടി

പാറപൊട്ടിക്കല്‍: ഹരിത ട്രിബ്യൂണല്‍ ഉത്തരവ് സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു

സി.ആര്‍ മഹേഷ് എം.എല്‍.എയുടെ സഹോദരന്‍ നാടകകൃത്ത് സി.ആര്‍.മനോജ് അന്തരിച്ചു

മുട്ടില്‍ മരംമുറി കേസ്: സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശം

കോവിഡ് വില്ലനായി; ലോട്ടറി സമ്മാനത്തുക കിട്ടിയില്ല; കോടിപതി കടക്കാരനായതു മിച്ചം

കേരളത്തില്‍ ഇന്ന് 22,414 പേര്‍ക്ക് കൂടി കോവിഡ്, 108 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.37

ഓണ്‍ലൈന്‍ പഠനം, വാക്‌സിനേഷന്‍: പത്തനംതിട്ട ജില്ല സമ്പൂര്‍ണത കൈവരിക്കണമെന്ന് മന്ത്രി

യുഎഇയില്‍ നിന്ന് വാക്‌സീന്‍ എടുത്തവര്‍ക്ക് ഇന്ത്യയില്‍ നിന്ന് യാത്രാനുമതി

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ നടന്‍ ഹരിശ്രീ അശോകന്റെ മരുമകന് 30 കോടി

മെഡലുറപ്പിച്ച്‌ രവികുമാര്‍; ഒളിമ്ബിക്സ് ഗുസ്തിയില്‍ ഇന്ത്യ ഫൈനലില്‍

ഒളിമ്ബിക്‌സ്; വനിത ഹോക്കിയില്‍ ഇന്ത്യ പൊരുതി തോറ്റു

കേരളത്തിലേയ്ക്ക് ഭീകരര്‍ വന്‍തോതില്‍ ആയുധങ്ങള്‍ എത്തിക്കുന്നതായി കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്

വ്യാജ വാക്‌സിനേഷന്‍ കാര്‍ഡുകള്‍ സമര്‍പ്പിച്ച വിമാന യാത്രക്കാര്‍ക്ക് 16000 ഡോളര്‍ പിഴ ചുമത്തി !

2021ല്‍ ബിരുദം പൂര്‍ത്തിയാക്കിയവരെ ​​ജോലിക്ക്​ വേണ്ടെന്ന് പത്രപരസ്യം; എച്ച്‌ഡിഎഫ്‌സി ബാങ്ക് വിവാദത്തില്‍

കൊവിഡ് വ്യാപനം: കേരളത്തില്‍ സംഭവിച്ചത് വലിയ വീഴ്ചയെന്ന് കേന്ദ്ര സംഘം

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ്: ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം

കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ചെന്ന്,​ കുഞ്ഞാലിക്കുട്ടിക്കെതരെ ഗുരുതര ആരോപണവുമായി ജലീല്‍

രൂപയുടെ മൂല്യം ആറാഴ്ചയിലെ ഉയര്‍ന്ന നിലവാരത്തില്‍

കര്‍ണാടകയുടെ പുതിയ മന്ത്രി സഭയില്‍ 29 മന്ത്രിമാര്‍; ഉപമുഖ്യമന്ത്രിയില്ല

പെഗാസസ് പ്രതിഷേധം ; 6 തൃണമൂല്‍ എംപിമാരെ രാജ്യസഭയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു

രഹ്ന ഫാത്തിമയുടെ മുന്‍ പാര്‍ട്ണര്‍ മനോജ് ശ്രീധര്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് വെന്റിലേറ്ററില്‍

ഐപിഎസ് ചമഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ മകനും അമ്മയും വീണ്ടും അറസ്‌റ്റില്‍

തി​ഹാ​ര്‍ ജ​യ​ലി​ല്‍ കൊ​ടും​കു​റ്റ​വാ​ളി അ​ങ്കി​ത് ഗു​ജ്ജാ​റി​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി; തല്ലിക്കൊന്നതാണെന്ന് പിതാവ്

ലോകത്തിലെ ഏറ്റവും ബുദ്ധിയുള്ള കുട്ടികളിലൊരാളായി ഇന്ത്യന്‍ വംശജ നതാഷ

View More