Image

ജനോഷിനും പുത്രൻ ഡാനിയലിനും  കണ്ണീരിൽ കുതിർന്ന യാത്രാമൊഴി 

Published on 18 June, 2021
ജനോഷിനും പുത്രൻ ഡാനിയലിനും  കണ്ണീരിൽ കുതിർന്ന യാത്രാമൊഴി 

ടാമ്പാ: സംശുദ്ധമായ ജീവിതം നയിക്കുകയും ആത്മീയതയിലും ഭക്തിയിലും ജീവിതയാത്ര പൂർത്തിയാക്കുകയും ചെയ്ത ജനോഷ് പുരക്കലിനും, 37 , പുത്രൻ ഡാനിയലിനും, 3, കണ്ണീരോടെ ബന്ധുമിത്രാദികൾ വിടചൊല്ലി. തീക്ഷ്ണമായ വിശ്വാസത്തോടെ  ഇരുവരും ആരാധന നടത്തിയിരുന്ന സെഫ്‌നർ സെന്റ് ജോസഫ് സീറോ മലബാർ കാത്തലിക്ക് ചർച്ചിൽ  വിട ചൊല്ലാനെത്തിയവരും  ചടങ്ങുകൾ ലൈവ് സ്ട്രീമിൽ കണ്ട നൂറു കണക്കിനാളുകളും അടക്കിപ്പിടിച്ച തേങ്ങലുകളോടെ കുടുംബത്തിന്റെ ദുഃഖം ഹൃദയത്തിൽ ഏറ്റു വാങ്ങി.

പ്രാർത്ഥനകളും ആശ്വാസവചനങ്ങളും തേങ്ങലുകളും അലയടിച്ച പള്ളിയിൽ ഉറക്കത്തിലെന്ന പോലെ അന്ത്യയാത്രക്കൊരുങ്ങുന്ന പിതാവും പുത്രനും. നേരത്തെ പത്രങ്ങളിൽ പ്രസിദ്ധീകരിച്ച ചിത്രത്തിൽ കണ്ട അതെ വിശേഷപ്പെട്ട വസ്ത്രം ധരിച്ച ഡാനിയൽ ഹൃദയത്തെ മുറിപ്പെടുത്തുന്ന വേദനയായി.

അന്ത്യയാത്രക്ക് അർപ്പിച്ച വി. കുര്ബാനയിൽ   ചിക്കാഗോ രൂപതാ സഹായ മെത്രാൻ ജോയി ആലപ്പാട്ട്  മുഖ്യകാർമ്മികനായിരുന്നു. വികാരി ഫാ. റിജോ ചീറ്റക്കാട്ടിൽ, ഫാ. ജോർജ് വാണിയപ്പുരക്കൽ, ഫാ. രാജീവ് വലിയവീട്ടിൽ, ഫാ. ജോൺ  കട്ടെട്ട്, വി.സി, ഫാ. ജെയിംസ്  തോയലിൽ, വി.സി, ഫാ. ജോസ് ആദോപ്പള്ളിൽ,  ഫാ. വിനോദ് മഠത്തിപ്പറമ്പിൽ, ഫാ. ജോർജ് വർക്കി, ഫാ. സിബി സെബാസ്റ്റിയൻ, ഫാ. അമർ എം.എസ.എഫ്.എസ്  എന്നിവർ    സഹകാർമ്മികരുമായി.  ദൈവഹിതം അനുസരിച്ച് ജീവിതം നയിച്ച ഒരു ചെറുപ്പക്കാരന്റെ അപൂർവ മാതൃകയാണ്  ജോയി പിതാവും വൈദികരും  വരച്ചു കാട്ടിയത്.

ജനോഷിന്റെ ജീവിതം ചെലുത്തിയ സ്വാധീനം സുഹൃത്തുക്കളും ജീസസ് യൂത്തിലെ സഹപ്രവർത്തകരും  അനുസ്‌മരിച്ചു. എന്നും വിശുദ്ധ കുർബാനയിൽ പങ്കെടുക്കുതും   ആദ്യമായി രക്തം കൊടുത്തതുമൊക്കെ ജനോഷിന്റെ പ്രേരണയാലാണെന്നു ഒരു സുഹൃത്ത് ഗദ്ഗദത്തോടെ പറഞ്ഞു. വൈദികനാകാൻ ജനോഷ് ആഗ്രഹിച്ചതും പലരും ചൂണ്ടിക്കാട്ടി.

ഏതാനും ദിവസം മുൻപ് അമ്മയെ നാട്ടിലേക്ക് മടക്കി അയക്കാൻ ടിക്കറ്റു എടുത്തിരുന്നതാണെന്നു   ഫാ. കട്ടേട്ട്   ചൂണ്ടിക്കാട്ടി. അത് ദൈവഹിതമാണോ എന്ന് പ്രാർത്ഥിക്കുവാൻ ജനോഷ്  വന്നു. തൽക്കാലം പോകണ്ട എന്നും ടിക്കറ്റു മാറ്റാനും താൻ നിർദേശിച്ച കാര്യവും അദ്ദേഹം  പറഞ്ഞു. നാട്ടിലെ കോവിഡ് ഭീതി തന്നെ  കാരണം.  അങ്ങനെ യാത്ര ഒഴിവാക്കി.

സഹായിക്കാനുള്ള മനസ് ആയിരുന്നു ജനോഷിന്റെ മറ്റൊരു വൈശിഷ്ട്യമെന്നും അദ്ദേഹം പറഞ്ഞു. ഇരുവരെയും രക്ഷിക്കാൻ കടലിൽ ചാടി അന്ത്യ യാത്രയായ ക്രിസ്റ്റോഫ് മറെയെയും അദ്ദേഹം അനുസ്മരിച്ചു

ചങ്ങനാശേരി ചീരംചിറ പുരക്കല്‍ പരേതനായ ബേബിച്ചന്റെ മകനാണ്  ജാനോഷ്.  ഭാര്യ അനീറ്റ നഴ്സ് പ്രാക്ടീഷണർ . പത്തു  മാസം പ്രായമുള്ള ഒരുമകൻ കൂടി ഉണ്ട്-സ്റ്റീഫൻ.  മാതാവ് മേരിക്കുട്ടി  കരിമ്പില്‍ കുടുംബാംഗമാണ്. ലവ്‌ബി, മനോജ് എന്നിവരാണ് ജനേഷിന്റെ സഹോദരങ്ങള്‍.

അനിറ്റ കുറവിലങ്ങാട് പാപ്പിനശേരി നസ്രേത്തിൽ ജേക്കബ് കുര്യൻറെയും മേരി കുര്യന്റെയും പുത്രിയാണ്. ക്രിസ്റ്റിന കുര്യൻ, ജോസിയ കുര്യൻ എന്നിവരാണ് സഹോദരിമാർ. 

ഉച്ചയോടെ രണ്ട് കൊച്ചുജീവിതങ്ങൾ ബ്രാന്റണിലെ ഹിൽസ്‌ബോറോ മെമ്മോറിയൽ ഗാർഡൻസിൽ നിത്യനിദ്രയിൽ വിലയം പ്രാപിച്ചു. ദീപ്തമായ സ്മരണകൾ ബാക്കിയായി. അവയ്ക്ക് മരണമില്ല 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക