Image

മാലിന്യം ഇടുന്നതിനെ ചൊല്ലി തര്‍ക്കം; വീട്ടമ്മ അയല്‍വാസിയുടെ കൈപ്പത്തി വെട്ടിമാറ്റി

Published on 18 June, 2021
മാലിന്യം ഇടുന്നതിനെ ചൊല്ലി തര്‍ക്കം; വീട്ടമ്മ അയല്‍വാസിയുടെ കൈപ്പത്തി വെട്ടിമാറ്റി
ഇടുക്കി: മാലിന്യം ഇടുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനിടെ അയല്‍വാസിയുടെ കൈപ്പത്തി വെട്ടിമാറ്റി വീട്ടമ്മ. ഇടുക്കി ഏഴാംമയില്‍ സ്വദേശി മനുവിന്റെ കൈയ്യാണ് അയല്‍വാസിയായ ജോമോള്‍ വെട്ടിമാറ്റിയത്.

വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. മാലിന്യം ഇട്ടതുമായി ബന്ധപ്പെട്ട് മനുവും ജോമോളും തമ്മില്‍ തര്‍ക്കം നടക്കുകയായിരുന്നു.

ഇതിനിടെ കൈ നീട്ടിപിടിച്ച്‌ സംസാരിക്കുകയായിരുന്ന മനുവിന്റെ കൈക്ക് ജോമോള്‍ വെട്ടുകയായിരുന്നു. വെട്ടുകൊണ്ട മനുവിന്റെ ഇടതുകൈപ്പത്തി അറ്റുമാറി.

ഇയാളെ ആദ്യം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് എറണാകുളത്തേക്കും കൊണ്ടുപോയി.

പ്രതിയായ ജോമോള്‍ സംഭവം നടന്ന ഉടനെ സമീപത്തെ ഏലക്കാട്ടിലേക്ക് ഓടി പോകുകയായിരുന്നു. ഇവര്‍ക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. തങ്ങള്‍ക്കെതിരെ നിരന്തരം ജോമോള്‍ വ്യാജ പരാതികള്‍ നല്‍കിയിരുന്നതായും ജീവിക്കാന്‍ അനുവദിക്കാത്ത തരത്തിലാണ് പെരുമാറുന്നതെന്നും മനുവിന്റെ ബന്ധുക്കള്‍ പറഞ്ഞു.

നേരത്തെ സമീപവാസിയായ മറ്റൊരു യുവാവിന് നേരെയും ജോമോള്‍ സമാനരീതിയില്‍ കത്തിയെടുത്ത് വീശിയിരുന്നു. എന്നാല്‍ അന്ന് നിസാര പരിക്കുകളോടെ യുവാവ് രക്ഷപ്പെടുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക