ഷാറൂഖ് താന്‍ തനിക്ക് 300 രൂപ തന്നു; കിങ്ങ് ഖാനുമായുള്ള സൗഹൃദം തുറന്നു പറഞ്ഞ് പ്രിയാമണി

ആശ എസ്. പണിക്കര്‍ Published on 18 June, 2021
    ഷാറൂഖ് താന്‍ തനിക്ക് 300 രൂപ തന്നു;          കിങ്ങ് ഖാനുമായുള്ള സൗഹൃദം തുറന്നു പറഞ്ഞ് പ്രിയാമണി
ഷാറൂഖ് ഖാനുമായുള്ള സൗഹൃദം വെളിപ്പെടുത്തി നടി പ്രിയാമണി. രോഹിത് ഷെട്ടി സംവിധാനം ചെയ്ത 'ചെന്നൈ എക്‌സ്പ്രസ്സി'ല്‍ ഷാറൂഖിനൊപ്പം ഗാനരംഗത്തില്‍ നടി പ്രിയാമണിയും പ്രത്യക്ഷപ്പെട്ടിരുന്നു. ചിത്രീകരണത്തിനിടയില്‍ഷാറൂഖ് ഖാന്‍ തനിക്ക് 300 രൂപ തന്നുവെന്നും അത് താനിന്നും സൂക്ഷിച്ചു വച്ചിട്ടുണ്ടെന്നും പ്രിയാമണി പറഞ്ഞു. 

''ഷാറൂഖ് ഖാനെ ബോളിവുഡിന്റെ ബാദ്ഷാ എന്നു വിളിക്കുന്നത് വെറുതെയല്ല. രാജ്യത്തെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളാണ് അദ്ദേഹം. എന്നാല്‍ തന്റെ നേട്ടത്തിന്റെ അഹങ്കാരമൊന്നും അദ്ദേഹത്തിനില്ല. പാട്ടിന്റെ ചിത്രീകരണം അഞ്ചു ദിവസത്തോളം ഉണ്ടായിരുന്നു. അത് വളരെ നല്ല ഒരനുഭവമായിരുന്നു. വളരെ സ്‌നേഹത്തോടും കരുതലോടെയുമാണ് പെരുമാറിയത്.'' 

''പാട്ടിന്റെ ഷൂട്ട് തുടങ്ങുന്നതിന് ഒരു ദിവസം മുമ്പ് ഞാന്‍ സെറ്റില്‍ എത്തിയിരുന്നു. ഇടവേളകളില്‍ ഞങ്ങള്‍ അദ്ദേഹത്തിന്റെ ഐപാഡില്‍ കോന്‍ ബനേഗാ ക്രോര്‍പതി കളിക്കുമായിരുന്നു. അദ്ദേഹം എനിക്ക് 300 രൂപയും തന്നു. അതിപ്പോഴും എന്റെ പേഴ്‌സിലുണ്ട്. പ്രിയാമണി പറയുന്നു. 
ഫാമിലി മാന്‍ സീസണ്‍ 2വിന്റെ പ്രമോഷനിടയിലാണ് നടി ഇക്കാര്യം തുറന്നു പറഞ്ഞത്. 

                                     പൃഥ്വിരാജിന്റെ കോള്‍ഡ് കേസ്:
                    സസ്‌പെന്‍സ് ക്രൈം ത്രില്ലര്‍ ആമസോണ്‍ പ്രൈമില്‍ ജൂണ്‍ 30ന്  

പൃഥ്വിരാജ് പോലീസ് വേഷത്തിലെത്തുന്ന സസ്‌പെന്‍സ് ക്രൈം ത്രില്ലര്‍ കോള്‍ഡ് കേസിന്റെ റിലീസിങ്ങ് തീയതി നിശ്ചയിച്ചു. ജൂണ്‍ 30ണ് ആമസോണ്‍ പ്രൈമിലാണ് ചിത്രം പുറത്തിറങ്ങുന്നത്. നേരത്തേ തിയേറ്ററ് റിലീസായി പ്രഖ്യാപിച്ച സിനിമ കോവിഡ് ലോക്ക് ഡൗണ്‍ കാരണം തിയേറ്ററുകള്‍ അടച്ചു പൂട്ടിയതോടെ ഒടിടി പ്‌ളാറ്റ്‌ഫോം വഴി റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. 
നിര്‍മ്മാതാവ് ആന്റോ ജോസഫ് നേരത്തെ ഇതുമായിബന്ധപ്പെട്ട് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിക്ക് കത്തയച്ചിരുന്നു. തിയേറ്ററിലെത്താതെ നേരിട്ട് ഒടിടി റിലീസിനെത്തുന്ന പൃഥ്വിരാജിന്റ ആദ്യ ചിത്രം കൂടിയാണിത്. 
കോള്‍ഡ് കേസ് അടക്കം ആറ് സിനിമാ -സീരീസുകളാണ് ഈ മാസം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്നത്. സിനിമാ-സീരീസുകളുടെ റിലീസ് തീയതികളും ആമസോണ്‍ പുറത്തിറക്കിയിട്ടുണ്ട്. 
സത്യജിത്ത് എന്ന പോലീസ് ഓഫീസറുടെ വേഷത്തിലാണ് പൃഥ്വിരാജ് ഈ ചിത്രത്തില്‍ എത്തുന്നത്. പരസ്യചിത്ര നിര്‍മ്മാണ മേഖലയില്‍ നിന്നുള്ള തനു ബാലകിന്റെ ആദ്യ സിനിമാ സംവിധാനമാണ് കോള്‍ഡ് കേസ്. അദിഥി ബാലനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ലക്ഷ്മിപ്രിയ, സുചിത്ര പിള്ള, ആത്മീയ എന്നിവരാണ് മറ്റു നായികമാര്‍. 
ശ്രീനാഥിന്റെ തിരക്കഥയ്ക്ക് ഗിരീഷ് ഗംഗാധരനും ജോമോന്‍.ടി.ജോണും ചേര്‍ന്നാണ് ഛായാഗ്രഹണം. കലാസംവിധാനം അജയന്‍ പാലശ്ശേരി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ. നിര്‍മ്മാണം ആന്റോ ജോസഫ്., ജോമോന്‍.ടി.ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ്. 'ഇരുള്‍' എന്ന ഫഹദ് ഫാസില്‍ ചിത്രത്തിനു ശേഷം മൂവരും ഒരുമിക്കുന്ന ചിത്രമാണ് കോള്‍ഡ് കേസ്. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക