Image

മലയാളി യുവതി സൗദിയില്‍ ഹൃദയാഘാതം മൂലം മരിച്ചു

Published on 18 June, 2021
മലയാളി യുവതി സൗദിയില്‍ ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: മലയാളി യുവതി സൗദിയില്‍ ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് കാരപ്പുറം ആനന്ദ് ഗാര്‍ഡനില്‍ അശ്വതി ബിപിന്‍ മോഹന്‍ (35) ആണ് മരിച്ചത്.

നേരത്തെ കോവിഡ് ബാധിതയായി ചികിത്സയില്‍ ആയിരുന്നു. കോവിഡ് നെഗറ്റീവ് ആയെങ്കിലും ന്യുമോണിയ കൂടിയതിനെ തുടര്‍ന്നു ദമാം അല്‍മന ജനറല്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു.

ഇതിനിടയില്‍ ആരോഗ്യ നില അല്‍പം മെച്ചപ്പെട്ടിരുന്നു. എന്നാല്‍ ഹൃദയാഘാതം മൂലം മരണം സംഭവിക്കുകയിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അശ്വതിയുടെ മാതാപിതാക്കള്‍ ദമാമില്‍ എത്തിയിരുന്നു. ഭര്‍ത്താവ്: ബിപിന്‍ എസ് നായര്‍. പിതാവ്: സി. എ .മോഹന്‍, അമ്മ: പ്രേമ.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക