Image

കോന്നി വനമേഖലയില്‍ ജലറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തിയ സംഭവം: പ്രത്യേക സംഘം അന്വേഷിക്കും

Published on 18 June, 2021
കോന്നി വനമേഖലയില്‍ ജലറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തിയ സംഭവം: പ്രത്യേക സംഘം അന്വേഷിക്കും
കോന്നി: വനമേഖലയിലെ കല്ലേലി വയക്കരയില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ കേസ് അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആര്‍.പ്രതാപന്‍ നായര്‍, കോന്നി ഡിവൈഎസ്പി കെ.ബൈജുകുമാര്‍, കൂടല്‍, റാന്നി സ്റ്റേഷനുകളിലെ ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരടങ്ങിയ സംഘത്തിനാണ് അന്വേഷണച്ചുമതല.കൂട്ടിയിട്ട നിലയില്‍, ഉപയോഗിക്കാത്ത 96 ജലറ്റിന്‍ സ്റ്റിക്കുകളായിരുന്നു ഇവിടെ കണ്ടെത്തിയത്. ക്വാറിയിലേക്കുള്ള ജലറ്റിന്‍ സ്റ്റിക്കുകളാണോ എന്നതും തീവ്രസ്വഭാവമുള്ള സംഘടനകളുമായി ബന്ധമുണ്ടോ എന്നതുമടക്കം ഗൗരവമായിത്തന്നെ അന്വേഷിക്കും.

കൊല്ലം ജില്ലയിലെ പാടം മേഖലയില്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയതുമായി വയക്കരയിലെ സംഭവത്തിനു ബന്ധമുണ്ടോ എന്നതും അന്വേഷണപരിധിയിലുണ്ട്.കൊല്ലം ജില്ലയിലെ പാടം ജംക്ഷനു സമീപത്തെ കശുമാവിന്‍തോട്ടത്തില്‍ കഴിഞ്ഞ ദിവസം സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയതിനു പിന്നാലെയാണു കോന്നി കല്ലേലി വയക്കരയില്‍ ജലറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തിയത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക