VARTHA

ഒരിക്കല്‍ സുധാകരന്‍ തന്റെ മക്കളെ തട്ടിക്കൊണ്ട് പോകാന്‍ പദ്ധതിയിട്ടിരുന്നതായി മുഖ്യമന്ത്രി

Published

on

തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെതിരെ ഞെട്ടിപ്പിക്കുന്ന ആരോപണങ്ങളും വിമര്‍ശനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരിക്കല്‍ തന്റെ മക്കളെ തട്ടിക്കൊണ്ട് പോകാന്‍ സുധാകരന് പദ്ധതിയിട്ടിരുന്നതായി അദ്ദേഹത്തിന്റെ അടുത്ത ആളില്‍ നിന്ന് തനിക്ക് വിവരം ലഭിച്ചിരുന്നതായി മുഖ്യമന്ത്രി വെളിപ്പെടുത്തി. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവം ഓര്‍ത്തെടുത്തുകൊണ്ട് ഇന്ന് വാര്‍ത്താസമ്മേളനത്തിലാണ് സുധാകരനെതിരെ മുഖ്യമന്ത്രി ആരോപണം ഉന്നയിച്ചത്.

'ഒരു ദിവസം രാവിലെ സുധാകരന്റെ സുഹൃത്ത് രാവിലെ എന്റെ വീട്ടിലെത്തി. സുധാകരന്റെ ഫൈനാന്‍സര്‍ കൂടിയായിരുന്നു അയാള്‍. നിങ്ങള്‍ വളരെ ശ്രദ്ധിക്കണമെന്ന് പറഞ്ഞു. സുധാകരന്‍ വലിയ പദ്ധതിയുമായിട്ടാണ് നടക്കുന്നത്. നിങ്ങളുടെ കുട്ടികളെ തട്ടിക്കൊണ്ടുപോകാനുള്ള പരിപാടിയാണുള്ളത്. അപ്പോള്‍ ഞാന്‍ പറഞ്ഞു, വരുന്നിടത്ത് കാണാമെന്ന്. എനിക്കെന്റെ ഭാര്യയോട് പോലും പറയാനാവില്ല.  അവള്‍ക്ക് മനസ്സമാധാനം ഉണ്ടാവില്ല. രണ്ട് കുട്ടികളേയും കൈയില്‍ പിടിച്ച് സ്കൂളില്‍ പോകുന്ന കാലമാണ്. ആരോടും ഞാന്‍ പറയാന്‍ പോയില്ല. ഇതെല്ലം കടന്നുവന്നതാണ്. മോഹങ്ങള്‍ പലതും ഉണ്ടായിട്ടുണ്ടാകും. വിചാരിക്കുന്നത് പോലെ വിജയനെ വീഴ്ത്താന്‍ കഴിയില്ല എന്നത് സുധാകരന്റെ അനുഭവമാണ്' മുഖ്യമന്ത്രി പറഞ്ഞു.

കോളേജ് പഠനകാലത്ത് തന്നെ ചവിട്ടിവീഴ്ത്തിയെന്ന സുധാകരന്റെ പരാമര്‍ശത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോളായിരുന്നു മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍.

സുധാകരനെ പറ്റി ഞാന്‍ പറയുന്നത് എടുക്കേണ്ട, സഹപ്രവര്‍ത്തനായിരുന്ന പി.രാമകൃഷ്ണന്‍ എന്താണ് പറഞ്ഞതെന്ന് ഓര്‍ക്കണം. കണ്ണൂരിലെ കോണ്‍ഗ്രസിന്റെ പ്രസിഡന്റായിരുന്നു പി.രാമകൃഷ്ണന്‍. ഇതൊന്നും ഞാന്‍ പറയേണ്ട ആളല്ല. എന്നാല്‍ വല്ലാതെ പൊങ്ങച്ചം പറയുമ്പോള്‍ സമൂഹം ഇത് കേട്ടുകൊണ്ടിരിക്കുകയാണ്. ഈ പറയുന്നത് ശരിയാണെന്ന് അഭിപ്രായം എനിക്കില്ല.

രാമകൃഷ്ണന്‍ പറഞ്ഞത് മാത്രം എടുക്കുക. പണമുണ്ടാക്കാന്‍ മാത്രമാണ് സുധാകരന്‍ രാഷ്ട്രീയത്തിലിറങ്ങിയത്. പലരേയും കൊന്ന് പണമുണ്ടാക്കി. പിണറായി വിജയന്‍ പറഞ്ഞതല്ല ഇത്. കണ്ണൂരിലെ കോണ്‍ഗ്രസിന്റെ പ്രധാനപ്പെട്ട നേതാവിയിരുന്ന ആള്‍ പറഞ്ഞതാണിത്.

വിദേശ കറന്‍സി ഇടപാടുള്ള സുധാകരന് ബ്ലേഡ് കമ്പനി കമ്പനികളുണ്ട്. മണല്‍ മാഫിയയുമായി നേരിട്ട് ബന്ധമുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പറ്റിയ ആളല്ല സുധാകരന്‍. നേതാക്കള്‍ക്ക് അയാളെ പേടിയാണ്. കൊല്ലപ്പെട്ടവര്‍ക്കായി പിരിച്ച പണം സ്വന്തം പോക്കറ്റിലാക്കുന്നു. രാമകൃഷ്ണന്റെ വാചകങ്ങള്‍ എന്തായിരുന്നുവെന്ന് സുധാകരന്‍ ഓര്‍ക്കുന്നത് നല്ലതാണ്.

അലഞ്ഞ് നടന്ന വന്ന റാസ്കലാണ് സുധാകരന്‍,ഭീരുവുമാണ്. ജയിച്ചതിന് ശേഷം എംപി തിരിഞ്ഞ് നോക്കാത്ത പ്രദേശം കണ്ണൂരിലുണ്ട്. സുധാകരന്‍ വന്നതിന് ശേഷമുള്ള തിരഞ്ഞെടുപ്പുകളിലാണ് കാസര്‍കോട്, കണ്ണൂര്‍, വടകര മേഖലകളില്‍ പാര്‍ട്ടിക്ക് തോല്‍വി ഉണ്ടാകുന്നത്. ഇതൊന്നും ഞങ്ങളാരും പറഞ്ഞതല്ല.

ഒപ്പമുണ്ടായിരുന്ന പുഷ്പരാജും പ്രകാശ്ബാബുവും എങ്ങനെ സുധാകരന് എതിരായി എന്ന് രാമകൃഷ്ണന്‍ പറയുന്നുണ്ട്. പുഷ്പരാജിനെ അക്രമിച്ച് കാല് തകര്‍ത്തതിനെ കുറിച്ച് പറയുന്നുണ്ട്.

ഡിസിസി പ്രസിഡന്റായതിന് ശേഷം തന്റെ ശവഘോഷയാത്രയും കോലം കത്തിക്കലും ഡിസിസി ഓഫീസില്‍ നിന്ന് പുറത്താക്കലും നടത്തിയ യൂത്ത് കോണ്‍ഗ്രസുകാര്‍ പാര്‍ട്ടിയെ നശിപ്പിക്കാനല്ലെ കൂട്ട് നിന്നത്. സുധാരന്റെ ചെയ്തികള്‍ പറഞ്ഞതിന് ഡിസിസി ഓഫീസില്‍ രാമകൃഷ്ണനെ കയറാന്‍ സമ്മതിച്ചില്ല.

ഇപ്പോള്‍ രാമകൃഷ്ണന്‍ ജീവിച്ചിരിപ്പില്ലെങ്കിലും അദ്ദേഹത്തിന്റെ വാക്കുകള്‍ പൊതുവേദിയില്‍ ലഭ്യമാണ്. സുധാരനോടൊപ്പം അതേ കളരിയില്‍ പയറ്റിയ മമ്പറം ദിവാകരന്‍ പറഞ്ഞിട്ടുണ്ട് ഒരു അഭിമുഖത്തില്‍ ' ഡിസിസി അംഗം പുഷ്പരാജിന്റെ കാല്‍ അടിച്ച് തകര്‍ത്തതടക്കം ഒരുപാട് സംഭവങ്ങളുണ്ട്. തന്റെ പക്കലുള്ള ഫോട്ടോകളും തെളിവുകളും പുറത്ത് വിട്ടാല്‍ കേരളത്തിലെ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും സുധാകരനെ കെപിസിസി അധ്യക്ഷനാക്കണമെന്ന് പറയില്ല.

തലശ്ശേരിയി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ വെച്ച് തന്നെ കൊലപ്പെടുത്താന്‍ ശ്രമം നടന്നതായും മമ്പറം ദിവാകരന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഡിസിസി ഓഫീസിനായി പിരിച്ച കോടികള്‍ എവിടെ എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്.

ചിറക്കല്‍ സ്കൂള്‍ വാങ്ങാന്‍ സുധാകരന്റെ നേതൃത്വത്തില്‍ ഗള്‍ഫില്‍ നിന്നുള്‍പ്പടെ 30 കോടി പിരിച്ചു. അത് എവിടെ?.സ്കൂള്‍ വാങ്ങിയതുമില്ല.

സുധാകരന്റെ സമപ്രായക്കാരനും അന്ന് കോളേജില്‍ ഒപ്പം പഠിച്ചിരുന്നതുമായ എ.കെ.ബാലന്‍ പറഞ്ഞതുമായ ചില കാര്യങ്ങളുണ്ട്. അതും മറന്ന് പോകണ്ട.

സി.എച്ച്.മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായിരിക്കെ ബ്രണ്ണന്‍ കോളേജില്‍ ഉദ്ഘാടനത്തിന് വന്നു. പുതുക്കിയ ആ ഹാളിന്റെ ഉദാഘാടനത്തിന് പോയപ്പോഴാണ് ബാലന്‍ ഈ കഥ തന്നോട് പറഞ്ഞത്.
'ചടങ്ങില്‍ പങ്കെടുക്കാനെത്തിയ സിഎച്ച് മുഹമ്മദ് കോയയെ കരിങ്കൊടി കാട്ടി, ചെരിപ്പെറിഞ്ഞു. ചടങ്ങ് അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചു. അന്ന് സി.എച്ചിന് ചടങ്ങ് സുഗമമായി നടത്താനായത് അന്നത്തെ എ.കെ.ബാലനടക്കമുള്ള പ്രവര്‍ത്തകരുടെ ബലത്തിലാണ്. ഇപ്പോള്‍ വീരവാദം മുഴക്കുള്ള സുധാകരന്‍ ആ സംഭവം മറന്ന് കാണില്ല. അര്‍ധനഗ്‌നനായി ആ കോളേജ് ചുറ്റിപ്പിച്ചു അവര്‍. സുധാകരന്റെ അതിക്രമത്തെ നേരിടാനെത്തിയ വിദ്യാര്‍ഥികള്‍ അദ്ദേഹത്തെ നേരെ വസ്ത്രമണിയാന്‍ സമ്മതിച്ചില്ല. കോളേജിന് ചുറ്റും നടത്തിപ്പിച്ചു. വലിയ പൊങ്ങച്ചം പറഞ്ഞത് കൊണ്ട് കാര്യമില്ല.

അദ്ദേഹം മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞിട്ടുണ്ട്. ബിജെപിയുമായി യോജിച്ച് പോകാന്‍ സാധിക്കുമെന്ന് തോന്നിയാല്‍ പോകുമെന്ന് പറഞ്ഞു. ഇപ്പോള്‍ അതില്‍ ഉറച്ച് നില്‍ക്കുന്നുണ്ടോയെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ പോകാനില്ല; കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് ആനുകൂല്യം നല്‍കും; പള്ളികളില്‍ തീരുമാനം അറിയിച്ച്‌ പാലാ രൂപത

ശ്രുതിയുടെ മരണം കൊലപാതകം; ഭര്‍ത്താവ് തീ കൊളുത്തികൊന്നതെന്ന് പൊലീസ്

കോവിഡ് വാക്‌സിനെടുക്കുന്നവര്‍ ചിക്കന്‍ കഴിക്കാന്‍ പാടില്ലെന്ന സന്ദേശം വ്യാജം; മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരത്ത് ഗുണ്ടാ നേതാവ് കാക്ക അനീഷി'നെ വെട്ടിക്കൊലപ്പെടുത്തി

നാഗമാണിക്യം നല്‍കാമെന്ന് പറഞ്ഞ് 44 ലക്ഷം രൂപ തട്ടിയെടുത്തു: പ്രതി അറസ്റ്റിൽ

വി​ല്ലേ​ജ് ഓ​ഫി​സ​റു​ടെ വീ​ടി​ന് മു​ന്നി​ല്‍ ടി​പ്പ​ര്‍ ഉ​ട​മ​യു​ടെ ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി

കേന്ദ്രമന്ത്രി പദം നിഷേധിച്ചതില്‍ അമര്‍ഷം; ബി.ജെ.പി നേതാവ് ബാബുല്‍ സുപ്രിയോ രാഷ്ട്രീയം വിട്ടു

കേരളത്തില്‍ മദ്യവില്‍പ്പനശാലകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ

സ്വന്തം ടീമംഗത്തിനെതിരേ 'വാള്‍ ചുഴറ്റി' അമേരിക്കന്‍ ടീം; പിങ്ക് മാസ്‌ക് ധരിച്ച് പ്രതിഷേധം

10 ശതമാനത്തിലധികം ടി.പി.ആര്‍ രേഖപ്പെടുത്തുന്ന ജില്ലകളില്‍ കര്‍ശന നിയന്ത്രണം വേണം- കേന്ദ്രം

ഉത്തര്‍പ്രദേശില്‍ ജഡ്ജിയെ കൊലപ്പെടുത്താന്‍ ശ്രമം; പോക്സോ കേസ് പ്രതിയെന്ന് സംശയം

ജനാഭിമുഖ വി.കുര്‍ബാന അര്‍പ്പണം: നിലവിലെ രീതി തന്നെ തുടരണമെന്ന് ഇരിങ്ങാലക്കുട വൈദിക കൂട്ടായ്മ

സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു

കുതിരാന്‍ തുരങ്കം തുറന്നു

ഒ​ളിമ്പി​ക്സ്: എ​ലെ​യ്ന്‍ തോം​സ​ണ്‍ വേ​ഗ​റാ​ണി

കേരളത്തില്‍ ഇന്ന് 20,624 പേര്‍ക്ക് കോവിഡ്, മരണം 80, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.31

കേരളത്തിലെ ജനസംഖ്യയുടെ പകുതിയോളം പേര്‍ക്ക് കോവിഡ് രോഗസാധ്യത: മന്ത്രി

ഇറ്റലിയിലും ഡെല്‍റ്റ വകഭേദം കൂടുന്നു; ഓഗസ്റ്റ് ആറു മുതല്‍ ഗ്രീന്‍ പാസ് നിര്‍ബന്ധമാക്കി

കോവിഡ്: ഇന്ത്യക്കാര്‍ക്ക് വീണ്ടും ഖത്തര്‍ ക്വാറന്റീന്‍ ഏര്‍പ്പെടുത്തി

ഒളിംപിക്സ് ബാഡ്‌മിന്റണ്‍ സെമിയില്‍ സിന്ധുവിന് തോല്‍വി

മാനസയെ കൊലപ്പെടുത്താനുള്ള തോക്ക് രഖിലിന് ലഭിച്ചത് ബീഹാറില്‍ നിന്ന്

വനിതാ ബോക്‌സിംഗ്; ഇന്ത്യയുടെ പൂജാറാണി പുറത്ത്

എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം തിരുവനന്തപുരത്ത് അടിയന്തരമായി തിരിച്ചിറക്കി

റോബിന്‍ വടക്കുംചേരിയെ വിവാഹം കഴിക്കാന്‍ അനുമതി വേണം; കൊട്ടിയൂര്‍ കേസിലെ പെണ്‍കുട്ടി സുപ്രീം കോടതിയില്‍

കോവിഡ് മൂന്നാം തരംഗം: അതീവ ജാഗ്രതയില്ലെങ്കില്‍ അപകടമെന്ന് ആരോഗ്യ മന്ത്രി

ഓണ്‍ലൈന്‍ ഗെയിം കളിച്ച്‌ 40000രൂപ നഷ്ടപ്പെടുത്തിയതിന് അമ്മ വഴക്കു പറഞ്ഞ 13കാരന്‍ തൂങ്ങിമരിച്ചു

കൂട്ടിക്കല്‍ പഞ്ചായത്തില്‍ ആഫ്രിക്കന്‍ ഒച്ചിന്റെ ശല്യം രൂക്ഷമാകുന്നു

കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം: പരിശോധന കര്‍ശനമാക്കി കര്‍ണാടക

കോ​വി​ഡ് പാ​ക്കേ​ജി​ലെ 15 ശ​ത​മാ​നം ഫ​ണ്ട് അ​നു​വ​ദി​ച്ച്‌ കേ​ന്ദ്രം; കേ​ര​ള​ത്തി​ന് 26.8 കോ​ടി

അത്‌ഭുത ബാലികയായ മലാലയെ യൂണിവേഴ്സൽ റിക്കോർഡ് ഫോറത്തിൻ്റെ ദേശീയ റിക്കാർഡിന് ശിപാർശ.

View More