Image

മോഷണം പതിവാക്കയ വീട്ടുജോലിക്കാരി പിടിയില്‍, മുന്‍പ് അറസ്റ്റിലായത് അന്‍പതിലേറെത്തവണ

Published on 18 June, 2021
മോഷണം പതിവാക്കയ വീട്ടുജോലിക്കാരി പിടിയില്‍, മുന്‍പ് അറസ്റ്റിലായത് അന്‍പതിലേറെത്തവണ


മുംബൈ: ജോലിക്കു പോകുന്ന വീടുകളില്‍ മോഷണം പതിവാക്കിയ വീട്ടുജോലിക്കാരി അറസ്റ്റില്‍. മുംബൈയിലെ വിഖ്രോലി പ്രദേശത്തുനിന്നാണ് വനിത ഗെയ്ക്ക്വാദ് 
പിടിയിലായത്. ജോലിക്കു പോയ വീടുകളില്‍ മോഷണം നടത്തിയതിന് ഇതിനു മുന്‍പ് 
അന്‍പതില്‍ അധികം തവണ വനിത അറസ്റ്റിലായിട്ടുണ്ടെന്ന്  പോലീസ് പറഞ്ഞു. 

വിലെ പാര്‍ലെ(വെസ്റ്റ്)യില്‍ താമസിക്കുന്ന ദീപിക ഗാംഗുലി എന്ന ഫാഷന്‍ ഡിസൈനറുടെ 2,500 ഡോളര്‍ മോഷ്ടിച്ചെന്ന പരാതിയിലാണ് വ്യാഴാഴ്ച മുംബൈ ക്രൈം ബ്രാഞ്ചിന്റെ പ്രോപ്പര്‍ട്ടി സെല്‍ വനിതയെ അറസ്റ്റ് ചെയ്തത്. മേയ് 26-നാണ് പോലീസിന് പരാതി ലഭിച്ചത്. പിടിയിലാകാതിരിക്കാന്‍ വനിത, പേരും വിലാസവും മാറ്റിക്കൊണ്ടിക്കുക പതിവായിരുന്നെന്നും പോലീസ് പറഞ്ഞു. രണ്ടുകുട്ടികളുടെ മാതാവു കൂടിയാണ് വനിത.  വനിത അന്‍പതിലേറെ തവണ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും പലതവണ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പോലീസ് പറയുന്നു. 

രേഖകള്‍ നഷ്ടമായെന്നും കുറച്ചുദിവസത്തിനുള്ളില്‍ നല്‍കാമെന്നുമുള്ള പതിവുപല്ലവി ആവര്‍ത്തിച്ചാണ് പറഞ്ഞാണ് വനിത, ദീപികയുടെ വീട്ടില്‍ ജോലിക്ക് കയറിയത്. 
ജോലിയില്‍ പ്രവേശിച്ച് പത്തുദിവസത്തിനുള്ളില്‍ പണം മോഷ്ടിച്ച് വനിത സ്ഥലംവിടുകയായിരുന്നു. അപാര്‍ട്മെന്റിലെ സി.സി.ടി.വി. ദൃശ്യങ്ങളുടെ സഹായത്തോടെയാണ് വനിതയെ പിടികൂടിയത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക