സൗഹൃദം (കവിത: രേഷ്മ തലപ്പള്ളി)

Published on 19 June, 2021
സൗഹൃദം (കവിത: രേഷ്മ തലപ്പള്ളി)
സത്യത്തിന്റെ കച്ചിത്തുരുമ്പിനു മുങ്ങിത്താഴാൻ
നുണയാഴങ്ങളുടെ കടലുണ്ടായിരുന്നു.

കാപട്യത്തിന്റെ പുഞ്ചിരിക്കു കൂട്ടായി
ഏഴഴകിന്റെ സൗന്ദര്യമുണ്ടായിരുന്നു.

പൊള്ളയായ പ്രശംസകൾക്കഴിഞ്ഞാടാൻ
എന്റെ പാവം ഹൃദയമുണ്ടായിരുന്നു.

ഉയർച്ചയുടെ ഉന്മാദ ലഹരിക്ക് പതയാൻ
വിരിച്ചിട്ട സൗഹൃദപ്പാതയുണ്ടായിരുന്നു.

അവഗണനയുടെ ഔന്നത്യത്തിന് രാപ്പാർക്കാൻ
അഹങ്കാരത്തിന്റെ നാണമില്ലായ്മയുണ്ടായിരുന്നു.

അനുഭവിച്ചവന്റെ വേദനകളറിയാൻ
വെന്ത ഹൃദയത്തിന്റെ മൗനം മാത്രം.
സൗഹൃദം (കവിത: രേഷ്മ തലപ്പള്ളി)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക