Image

രണ്ട് കവിതകൾ (ഇബ്രാഹിം മൂർക്കനാട്)

Published on 19 June, 2021
രണ്ട് കവിതകൾ (ഇബ്രാഹിം മൂർക്കനാട്)
ഓർക്കാറുണ്ടോ?

നീ എന്നെ ഓർക്കാറുണ്ടോ?
സ്നേഹമസൃണമായ
ചോദ്യം കേട്ട്,
അവൾ പറഞ്ഞു
"ഇല്ല ഒട്ടും ഓർക്കാറില്ല "
"നിനക്ക് എന്നെ ഇഷ്ടമാണോ?
എന്നോട് സ്നേഹമാണോ?"
തുടർ ചോദ്യത്തിന്
അവളുടെ സമസ്യാപൂരണം
" അതിനെനിക്കെവിടാ സമയം
എനിക്ക് എന്നെത്തന്നെ,
 സ്നേഹിച്ചു കൊതിതീർന്നില്ലല്ലോ "

--------------------

ശത്രുവും മിത്രവും

ശത്രുക്കൾ എക്കാലത്തും ,
ശത്രുക്കളാവണമെന്നില്ല.
മിത്രങ്ങൾ
എപ്പോഴും മിത്രങ്ങളും
പരമ്പരാഗത ശത്രുക്കളിൽ,
പലരും മിത്രങ്ങളായി.
സിംഹവും മാനും കുട്ടുകാരായി
പരസ്പരം കൈക്കോർത്തു,
പിണക്കം മാറ്റി.
പൂച്ചയും എലിയും തമ്മിൽ
ശത്രുത പറഞ്ഞു തീർത്തു.
പക്ഷേ.....
മനുഷ്യരും മനുഷ്യരും തമ്മിൽ
എപ്പോഴും കലഹിച്ചു,
ശിഷ്ടകാലം കഴിക്കുന്നു...


രണ്ട് കവിതകൾ (ഇബ്രാഹിം മൂർക്കനാട്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക