Image

യുഎന്നില്‍ അന്റോണിയോ ഗുട്ടറസിന് രണ്ടാമൂഴം

ജോബിന്‍സ് തോമസ് Published on 19 June, 2021
യുഎന്നില്‍ അന്റോണിയോ ഗുട്ടറസിന് രണ്ടാമൂഴം
ഐക്യരാഷ്ട്ര സംഘടനയുടെ സെക്രട്ടറിജനറലായി അന്റോണിയോ ഗുട്ടറസിനെ വീണ്ടും തെരഞ്ഞെടുത്തു. ഗുട്ടറസിനിത് രണ്ടാമൂഴമാണ്. യുഎന്നിന്റെ ഒമ്പതാമത്തെ സെക്രട്ടറി ജനറലായാണ് നിലവില്‍ ഗുട്ടറസ് തുടരുന്നത്. 
2017 ലാരുന്നു ഇദ്ദേഹം ഈ സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഈ വര്‍ഷം ഡിസംബര്‍ 31 വരെയാണ് കാലാവധി. ഇതേ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നതും ഗുട്ടറസ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതും.

യുഎന്നിന്റെ 193 അംഗങ്ങളുള്ള പൊതുസഭയാണ് സെക്രട്ടറി ജനറലിനെ തെരഞ്ഞെടുത്തത്. പോര്‍ച്ചുഗലിന്റെ മുന്‍ പ്രധാനമന്ത്രിയാണ്അന്റോണിയോ ഗുട്ടറസ്. 2005-2015 കാലയളവില്‍ ഇദ്ദേഹം യുഎന്‍ ഹൈക്കമ്മീഷണര്‍ ഫോര്‍ റഫ്യൂജീസ് എന്ന പദവിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സെക്രട്ടറി ജനറല്‍ സ്ഥാനത്തേയ്ക്ക് ഇന്ത്യ ഗുട്ടറസിന് പിന്തുണയറിയിച്ചിരുന്നു.

അംഗരാജ്യങ്ങളുടെ പിന്തുണയുള്ള മറ്റ് സ്ഥാനാര്‍ത്ഥികള്‍ ഇല്ലാതിരുന്നതിനാല്‍ എതിരില്ലാതെയാണ് ഗുട്ടറെസ് തെരഞ്ഞെടുക്കപ്പെട്ടത്. കോവിഡിനെതിരയുള്ള പോരാട്ടങ്ങള്‍ക്കും ഒപ്പം ആഗോളതാപനത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കുമായിരിക്കും കൂടുതല്‍ മുന്‍തൂക്കം നല്‍കുകയെന്ന് ഗുട്ടറസ് തെരഞ്ഞെടുക്കപ്പെട്ടശേഷം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക