Image

കൊലക്കേസ് പ്രതിയെ പിടിക്കാനെത്തിയ മണിമല എസ്‌ഐക്ക് വെട്ടേറ്റ് ഗുരുതര പരിക്ക്

Published on 19 June, 2021
കൊലക്കേസ് പ്രതിയെ പിടിക്കാനെത്തിയ മണിമല എസ്‌ഐക്ക് വെട്ടേറ്റ്  ഗുരുതര പരിക്ക്
കോട്ടയം: മണിമലയില്‍ വധശ്രമക്കേസിലെ പ്രതിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ കോട്ടയം മണിമല സബ്​ ഇന്‍സ്​പെക്​ടര്‍ക്ക്​ വെട്ടേറ്റു. കോട്ടയം മണിമല എസ് ഐ വിദ്യാധരനാണ് ഇന്ന് രാവിലെ 6,30ന് വെള്ളാവൂര്‍ ചൂട്ടടിപ്പാറയില്‍വെച്ച്‌ വെട്ടേറ്റത്. എസ്.ഐയുടെ മുഖത്തിന്റെ വലതുഭാഗത്താണ് വെട്ടേറ്റത്. ഉടന്‍ തന്നെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എസ്.ഐയെ പ്രവേശിപ്പിച്ചു.

കുത്തുകേസിലെ പ്രതിയായ അജിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പ്രതിയുടെ പിതാവ് പ്രസാദാണ് എസ് ഐയെ വെട്ടിയത്. അജിനെ പോലീസ് പിടികൂടി മടങ്ങുമ്ബോള്‍ പിതാവ് പ്രസാദ് വാക്കത്തി ഉപയോഗിച്ച്‌ വിദ്യാധരനെ വെട്ടുകയായിരുന്നു. അച്ഛനെയും മകനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതല്‍ പരിശോധനകള്‍ക്കും വിദഗ്ദ്ധ ചികിത്സയ്ക്കുമായി എസ്.ഐയെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക