Image

ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍; ഐ.എം.എ പ്രതിഷേധം സംഘടിപ്പിച്ചു

Published on 19 June, 2021
ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍; ഐ.എം.എ പ്രതിഷേധം സംഘടിപ്പിച്ചു
തിരുവല്ല: ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെയും ആശുപത്രികള്‍ക്കെതിരെയും നടന്നു വരുന്ന അക്രമങ്ങളില്‍ പ്രതിഷേധം അറിയിച്ച്‌ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി. താലൂക്ക് ആശുപത്രിയില്‍ നടത്തിയ പ്രതിഷേധ സമരം ഐ.എം.എ സംസ്ഥാന കമ്മിറ്റിയംഗം ഡോ.രാധാകൃഷണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.പി.അജയമോഹന്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ പ്രസാദ്, ഡോ.റോയി കള്ളിവയലില്‍, ഡോ.കുര്യന്‍ ഉമ്മന്‍, ഡോ.സിറിള്‍, ഡോ.ചാള്‍സ് എന്നിവര്‍ പ്രസംഗിക്കുകയും ചെയ്തു. ആശുപത്രികളുടെ പ്രവര്‍ത്തനം തടസപ്പെടുത്താതെ രാവിലെ 10 മുതലാണ് സമരം സംഘടിപ്പിച്ചത്. താലൂക്കിലെ സ്വകാര്യ ആശുപത്രികളിലും പ്രതിഷേധ സമരം നടത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക