Image

മരംമുറിവിവാദം മറച്ചുവെക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം; കെ.സുധാകരനെ സി.പി.എം ഭയപ്പെടുന്നു: വി.ഡി സതീശന്‍

Published on 19 June, 2021
മരംമുറിവിവാദം മറച്ചുവെക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം; കെ.സുധാകരനെ സി.പി.എം ഭയപ്പെടുന്നു: വി.ഡി സതീശന്‍
തിരുവനന്തപുരം: സുധാകരനുമായുള്ള വാക്‌പോരിലൂടെ മരംമുറി വിവാദം മറയ്ക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പ്രശ്‌നങ്ങള്‍ തുടങ്ങിവച്ചത് സുധാകരനല്ല. സുധാകരന്‍ കെപിസിസി അധ്യക്ഷനായതിനെ സിപിഎം ഭയപ്പെടുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഇരിക്കുന്ന കസേരയുടെ മഹത്വം മറന്നുകൊണ്ടുള്ളതാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശം. കൊവിഡ് വാര്‍ത്താസമ്മേളനം മുഖ്യമന്ത്രി ദുരുപയോഗം ചെയ്തു. ലേഖനം വന്ന ആഴ്ചപ്പതിപ്പില്‍ ഒരു കുറിപ്പ് കൊടുക്കേണ്ടതിന് പകരം നാല്പത് മിനിറ്റെടുത്ത് ചരിത്രം പറയുകയാണ് അദ്ദേഹം ചെയ്തത്. കേരളത്തില്‍ ഒരു മഹാമാരി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആളുകള്‍ മരിച്ചു വീഴുന്ന സാഹചര്യത്തില്‍, ലോക്ക്ഡൗണിന്റെ സാമൂഹിക പ്രത്യാഘാതതങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആളുകള്‍ അതിനെ കുറിച്ചറിയാനാണ് വാര്‍ത്താസമ്മേളനം കാണുന്നത്. എന്നാല്‍ മുഖ്യമന്ത്രി ഇത് ദുരുപയോഗപ്പെടുത്തിയെന്നും സതീശന്‍ ആരോപിച്ചു..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക