Image

വാടിക്കല്‍ രാമകൃഷ്ണന്‍ കൊലക്കേസില്‍ പിണറായി ഒന്നാം പ്രതി; എഫ്‌ഐആറിന്റ പകര്‍പ്പ് പുറത്തുവിട്ട് കെ സുധാകരന്‍

Published on 19 June, 2021
വാടിക്കല്‍ രാമകൃഷ്ണന്‍ കൊലക്കേസില്‍ പിണറായി ഒന്നാം പ്രതി; എഫ്‌ഐആറിന്റ പകര്‍പ്പ് പുറത്തുവിട്ട് കെ സുധാകരന്‍
ജനസംഘം പ്രവര്‍ത്തകന്‍ വാടിക്കല്‍ രാമകൃഷ്ണനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ പിണറായി ഒന്നാം പ്രതിയെന്ന് കെപിസിസി അധ്യക്ഷന്‍ കെസുധാകരന്‍. എഫ്‌ഐആറിന്റ പകര്‍പ്പ് പുറത്തുവിട്ടു.

കണ്ണൂരിലെ ആദ്യ രാഷ്ട്രീയ കൊലക്കേസാണ് വാടിക്കല്‍ രാമകൃഷ്ണന്റെ കൊലപാതകം. പിണറായി ആരാണെന്ന് കേരളത്തിലെ ജനങ്ങള്‍ വിലയിരുത്തുമെന്നും സര്‍ക്കാര്‍ നേരിടുന്ന അഴിമതി കേസുകള്‍ മറയ്ക്കാനാണ് തനിക്ക് എതിരായ ആരോപണങ്ങളെന്നും കെ.സുധാകരന്‍ പറഞ്ഞു. 

28 കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഐഎമ്മുകാര്‍ കൊലപ്പെടുത്തിയെന്ന് കെ സുധാകരന്‍ പറഞ്ഞു. തനിക്ക് നേരെ മൂന്ന് തവണ വധശ്രമമുണ്ടായെന്നും സിപിഐഎം ഭീഷണിയിലൂടെയാണ് താന്‍ വളര്‍ന്നു വന്നതെന്നും കെ സുധാകരന്‍ പറഞ്ഞു. കൊലക്കേസുകള്‍ തെളിയിച്ചാല്‍ താന്‍ അധ്യക്ഷ സ്ഥാനം രാജിവയ്ക്കുമെന്നും കെ സുധാകരന്‍ വ്യക്തമാക്കി.

പിണറായി വിജയന്‍ കൊടുവാള്‍ കൊണ്ട് വെട്ടിയിട്ടുണ്ടെന്ന് ഡിസിസി ജില്ലാ സെക്രട്ടറി കണ്ടോത്ത് ഗോപിയും വെളിപ്പെടുത്തി. കഴുത്തിനായിരുന്നു വെട്ടെന്നും, കഴുത്തിനുള്ള വെട്ട് കൈകൊണ്ട് തടഞ്ഞപ്പോള്‍ കൈയ്ക്ക് മുറിവ് സംഭവിച്ചുവെന്നും ഗോപി വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക