വിജയ് ചിത്രം 'ദളപതി 65' ഫസ്റ്റ് ലുക് 21 ന്

Published on 19 June, 2021
 വിജയ് ചിത്രം 'ദളപതി 65' ഫസ്റ്റ് ലുക്  21 ന്
ചെന്നൈ:  അഭിനയ മികവ് കൊണ്ട് സിനിമ മേഖല കീഴടക്കിയ തമിഴ് സൂപെര്‍ സ്റ്റാര്‍ വിജയിയുടെ പുതിയ ചിത്രം 'ദളപതി 65' ന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ ജൂണ്‍ 21 ന് പുറത്തുവിടുമെന്ന് റിപോര്‍ടുകള്‍.

'കോലമാവ് കോകില' അടുത്തുതന്നെ വരാനിരിക്കുന്ന 'ഡോക്ടര്‍' എന്നീ തമിഴ് ചിത്രങ്ങള്‍ക്ക് ശേഷം നെല്‍സന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഒരു ഷെഡ്യൂള്‍ ഷൂടിങ് പൂര്‍ത്തിയായി

കോളിവുഡിലെ പ്രശസ്ത നിര്‍മാണ കമ്ബനിയായ 'സണ്‍ പിക്‌ചേഴ്‌സ്' ആണ് ചിത്രത്തിന്റെ നിര്‍മാണം. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക് ജൂണ്‍ 21-ആം തീയതി തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക് റിലീസ് ആകുമെന്നാണ് റിപോര്‍ടുകള്‍. 'മാസ്റ്റര്‍' എന്ന ചിത്രത്തിന് ശേഷം ഈ ചിത്രത്തിനും അനിരുദ്ധ് തന്നെയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക