Image

സുധാകരന്റെ സ്ഥാനം  സിമ്പിളാണ്, ബട്ട്‌ പവർ ഫുൾ (ജോയ് ഇട്ടൻ)

Published on 19 June, 2021
സുധാകരന്റെ സ്ഥാനം  സിമ്പിളാണ്, ബട്ട്‌ പവർ ഫുൾ (ജോയ് ഇട്ടൻ)

അപ്രതീക്ഷിതമായ ചില കടന്നു വരവുകൾ പല മനുഷ്യരുടെയും നിലനിൽപ്പിന്റെ തന്നെ അടിത്തറയാണ് ഭദ്രമാക്കുന്നത്. ആ മനുഷ്യർ  കൊണ്ടു നടന്ന   ഒരുപാട് മൂല്യങ്ങളെയാണ് ആ കടന്നുവരവിലൂടെ സംരക്ഷിക്കപ്പെടുന്നത്.

കെ സുധാകരന്റെ നേതൃത്വം കോൺഗ്രസ് പാർട്ടിയുടെ നട്ടെല്ലിൽ ഇരുമ്പ് വച്ചു പിടിപ്പിക്കലാണെന്ന് എവിടെയോ വായിച്ചതോർമ്മയുണ്ട്. യഥാർത്ഥത്തിൽ അതൊരു സത്യാവസ്ഥ തന്നെയാണ്. ഉറച്ച നിലപാടുകളുള്ള ഒരു മനുഷ്യൻ കേരളത്തിലെ പ്രതിപക്ഷ പാർട്ടിയുടെ അമരക്കാരനാകുമ്പോൾ തെറ്റ് ചെയ്യാനോ അഴിമതി നടത്താനോ ഭരണപക്ഷത്തിന് അൽപ്പം ഭയമുണ്ടാകും. ആ ഭയമാണ് ജനാധിപത്യത്തിന്റെ മുഖമുദ്ര.

ചിതറിക്കിടക്കുന്ന മനുഷ്യരെ ഒന്നിച്ചുകൂട്ടുക എന്നുള്ളതാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം പൊതുവേദികളിൽ വച്ചു പറയുമ്പോൾ കോൺഗ്രസ്‌ പാർട്ടിയ്ക്ക് എത്രയോ വർഷം മുൻപ് നഷ്ടപ്പെട്ടു പോയ ഒരു പ്രതാപകാലത്തിന്റെ തിരിച്ചു വരവിനുള്ള സാധ്യതയാണ് വ്യക്തമാകുന്നത്.

കെ പി സി സി യ്ക്ക് ഈ നേതൃത്വം വലിയൊരു മുതൽക്കൂട്ടാകും സമ്മാനിക്കുക. തളർന്നു നിന്നവർക്ക് മേൽ വെള്ളമൊഴിക്കുന്നത് പോലെയാണത്. കെ സുധാകാരന്റെ  ഈ കടന്നു വരവ്. ഒരു നല്ല ലീഡർ. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കരുത്തുറ്റ മുഖം. കേരള രാഷ്ട്രീയത്തിൽ ഏറ്റവും ജനപിന്തുണയുള്ള നേതാവ്. പ്രവർത്തകരെ ആവേശം കൊള്ളിക്കുന്ന വാഗ്മി. വർഗ്ഗീയ ഫാസിസ്റ്റുകലുമായി നിരന്തരം പോരാട്ടം നടത്തുന്ന  തികഞ്ഞ മതേതരവാദി. എതിരാളികൾ പോലും സമ്മതിക്കുന്ന രാഷ്ട്രീയ വ്യക്തിത്വം. ഉറച്ച നിലപാടുകളുള്ള രാഷ്ട്രീയ യോദ്ധാവ് എന്നൊക്കെ സുധാകനെ വിശേഷിപ്പിക്കുന്നു.  കോൺഗ്രസ്‌ വളരും സുധാകരന്റെ ചിറകുകളിലേറി.

പ്രവർത്തകരാണ് എന്റെ ശക്തിയെന്ന് പ്രഖ്യാപിക്കുകയും, പ്രവർത്തകർക്കൊപ്പം ജീവിക്കുകയും ചെയ്യുന്ന കേരളത്തിലെ അപൂർവ്വം നേതാക്കൻമാരിൽ ഒരാളാണ് കെ സുധാകരൻ. അദ്ദേത്തിന്റെ സാന്നിധ്യം  കോൺഗ്രസ്‌ പാർട്ടിയെ അടിമുടി മാറ്റുമെന്ന് ഉറപ്പാണ്. അതിനൊപ്പം നില്ക്കാൻ കോൺഗ്രസ് പ്രവർത്തകർ ആവേശത്തോടെ ഒപ്പമുണ്ടാകണം. ബൂത്ത് കമ്മിറ്റി മുതൽ പ്രവർത്തനങ്ങൾ ശക്തമാക്കണം .മുൻപ് കോൺഗ്രസ് ചരൽ കുന്നിലും മറ്റും സംഘടിപ്പിച്ചിരുന്ന സംഘടനാ ക്‌ളാസുകൾ  തുടരണം. 

കോൺഗ്രസ്സ് അടിത്തറ വിപുലപ്പെടുത്തിയാൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന അപചയത്തിന്‌ അറുതിയുണ്ടാകും . അതിനു സുധാകരന്റെ നേതൃത്വം ഗുണം ചെയ്യും .മുതിർന്ന നേതാക്കൾ സർവ പിന്തുണയും അദ്ദേഹത്തിന് നൽകണം .യുവ നേതാക്കൾ ഇടവും വലവും നിന്ന് അദ്ദേഹത്തിന് ആത്മ വിശ്വാസം നൽകണം .എങ്കിൽ തീർച്ചയായും അടുത്ത അഞ്ചു വർഷത്തിനുള്ളിൽ അതിശക്തമായി കോൺഗ്രസ് കേരളത്തിലെ ജനങ്ങൾക്കിടയിൽ സ്ഥാനം പിടിക്കും .

ശക്തനായ പ്രതിപക്ഷ നേതാവ് വി ഡി സതീശന് കരുത്തേകാൻ , ഇടതു സർക്കാർ ജനവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാൽ അതിനെതിരെ കേരളത്തിലെ ജനങ്ങളെയും കോൺഗ്രസ് പ്രവർത്തകരെയും അണിനിരത്താൻ കെ സുധാകരന്റെ നേതൃത്വത്തിന് സാധിക്കും .കാരണം ഒന്നേയുള്ളു .സുധാകരന്റെ സിംഹാസനം സിമ്പിളാണ് ബട്ട്‌ പവർ ഫുൾ ആണ്

സുധാകരന്റെ സ്ഥാനം  സിമ്പിളാണ്, ബട്ട്‌ പവർ ഫുൾ (ജോയ് ഇട്ടൻ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക