Image

കൊല്ലത്ത് വള്ളം മറിഞ്ഞ് രണ്ട് യുവാക്കളെ കാണാതായി

Published on 19 June, 2021
കൊല്ലത്ത് വള്ളം മറിഞ്ഞ് രണ്ട് യുവാക്കളെ കാണാതായി

കൊല്ലം: കൊല്ലം പടിഞ്ഞാറെ കല്ലട വലിയ പാടം ചെമ്പില്‍ ഏലായല്‍ വള്ളം മറിഞ്ഞ് രണ്ട് യുവാക്കളെ കാണാതായി. വലിയപാടം സ്വദേശികളായ മിഥുന്‍ നാഥ്(21), ആദര്‍ശ് (24) എന്നിവരെയാണ് കാണാതായത്. സുഹൃത്തുക്കളുമൊത്ത്  മീന്‍പിടിക്കാന്‍ ഇറങ്ങിയതായിരുന്നു ഇരുവരും. വള്ളത്തില്‍ അഞ്ച് പേരായിരുന്നു ഉണ്ടായിരുന്നത്. ഇവരില്‍ മൂന്ന് പേര്‍ നീന്തി രക്ഷപെട്ടു. കാണാതാവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക