ഇന്ത്യക്കാര്‍ക്കുള്ള യാത്രാവിലക്ക് ജര്‍മനി ജൂലൈ 28 വരെ നീട്ടി

Published on 19 June, 2021
ഇന്ത്യക്കാര്‍ക്കുള്ള യാത്രാവിലക്ക് ജര്‍മനി ജൂലൈ 28 വരെ നീട്ടി


ബെര്‍ലിന്‍: കോവിഡ് 19 നിയന്ത്രണങ്ങള്‍ക്ക് കീഴില്‍ ജര്‍മ്മനി വീണ്ടും യാത്രാ വിലക്കുകള്‍ നീട്ടി. മെയ് 13 മുതല്‍ പ്രാബല്യത്തില്‍ വന്ന കൊറോണ വൈറസ് എന്‍ട്രി റെഗുലേഷന്‍സ് സംബന്ധിച്ച പുതിയ ഓര്‍ഡിനന്‍സ് അനുസരിച്ച് പുതിയ അറിയിപ്പ് പ്രകാരം ജൂലൈ 28 വരെയാണ് നീട്ടിയിരിയ്ക്കുന്നത്.

രജിസ്‌ട്രേഷന്‍, ക്വാറന്ൈറന്‍, പരിശോധന ആവശ്യകതകള്‍ എന്നിവ നിയന്ത്രിക്കുകയും അതുപോലെ തന്നെ ജര്‍മ്മനിയെ മൊത്തത്തില്‍ വൈറസ് വേരിയന്റ് ആശങ്കയുള്ള പ്രദേശങ്ങളില്‍ നിന്നുള്ള ഗതാഗത നിരോധനം എന്നിവ നിയന്ത്രിക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യയെ അണുബാധയുടെ അപകടസാധ്യത കൂടുതലുള്ള ഒരു രാജ്യമായി വൈറസ് വേരിയന്റ് ഏരിയയായി ഫെഡറല്‍ റിപ്പബ്ലിക് ഓഫ് ജര്‍മ്മനി ഏപ്രില്‍ 26 മുതല്‍ പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ ഇന്ത്യ സന്ദര്‍ശിച്ച യാത്രക്കാര്‍ക്ക് സാധുവായ വിസയുണ്ടെങ്കിലും ജര്‍മ്മനിയിലേക്ക് പ്രവേശിക്കുന്നത് നിരോധിച്ചിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍, ഈ നിരോധനം വിദ്യാര്‍ഥി, തൊഴില്‍ വിസകള്‍ക്കും, ആദ്യ എന്‍ട്രികാര്‍ക്കും ബാധകമാണ്.

ജര്‍മനിയില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ എപ്പോഴും കോവിഡുമായി ബന്ധപ്പെട്ട പ്രത്യേക ആവശ്യകതകളായ ഡിജിറ്റല്‍ രജിസ്‌ട്രേഷന്‍ (ഐന്റൈസെന്‍മെല്‍ഡംഗ്), നെഗറ്റീവ് കോവിഡ്‌ടെസ്‌ററിന്റെ തെളിവ്, 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്ൈറന്‍ എന്നിവയുള്‍പ്പെടെയുള്ള എല്ലാ പ്രവേശന ആവശ്യകതകളും പാലിക്കേണ്ടതുണ്ട്. പൂര്‍ണമായും വാക്‌സിനേഷന്‍ എടുക്കുന്ന അല്ലെങ്കില്‍ കോവിഡില്‍ നിന്ന് സുഖം പ്രാപിച്ച വ്യക്തികള്‍ക്കും ഈ ആവശ്യകതകള്‍ ബാധകമാണ്.

യാത്രാ നിയന്ത്രണങ്ങള്‍, പ്രവേശനത്തിന് മുന്പുള്ള ടെസ്റ്റ് ആവശ്യകതകള്‍, ജര്‍മ്മനിയില്‍ ക്വാറന്റൈന്‍ എന്നിവയും അതിലേറെയും സംബന്ധിച്ച് പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം ഇവിടെ കാണാം.കോവിഡ് 19 റിസ്‌ക് ഏരിയകളില്‍ നിന്നോ ഇന്ത്യ പോലുള്ള വൈറസ് വേരിയന്റ് ഏരിയകളില്‍ നിന്നോ ഉള്ള എല്ലാ യാത്രക്കാരും ജര്‍മ്മനിയില്‍ പ്രവേശിക്കുന്നതിന് മുന്പ്www.einreiseanmeldung.deല്‍ രജിസ്റ്റര്‍ ചെയ്യണം. വിമാനത്തില്‍ ജര്‍മ്മനിയില്‍ പ്രവേശിക്കുന്ന ഏതൊരു വ്യക്തിയും നെഗറ്റീവ് കൊറോണ പരിശോധന നടത്തി ബോര്‍ഡിംഗിന് മുന്പായി അത് എയര്‍ലൈനില്‍ ഹാജരാക്കണം.

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ നേരിട്ട് അവരുടെ അവസാന വസതിയിലേക്ക് പോകണം, ഉടന്‍ തന്നെ 14 ദിവസത്തേക്ക് നിര്‍ബന്ധിത ഹോം ക്വാറന്ൈറന് വിധേയമാക്കണം. ക്വാറന്ൈറന്‍ നിയന്ത്രണങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി അതാതു പ്രാദേശിക ആരോഗ്യ അതോറിറ്റിയുമായി (Gesundheitsamt) ബന്ധപ്പെടുക.

ജര്‍മനിയില്‍ എത്തിച്ചേരുന്ന സമയത്തിന് 72 മണിക്കൂര്‍ (പിസിആര്‍) അല്ലെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ (ആന്റിജന്‍)പരിശോധന നടത്തിയതിന്റെ സര്‍ട്ടിഫിക്കറ്റ് കൈവശമുണ്ടായിരിയ്ക്കണം. 6 വയസ്സിന് താഴെയുള്ള കുട്ടികളാണ് ഇളവ്. പരിശോധനയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ റോബര്‍ട്ട് കോച്ച്ഇന്‍സ്‌ററിറ്റിയൂട്ടിന്റെ വെബ്‌സൈറ്റില്‍ നിന്ന് അറിയാം. പ്രവേശന ഫലം കുറഞ്ഞത് 10 ദിവസമെങ്കിലും സൂക്ഷിക്കണം. രജിസ്‌ട്രേഷന്‍, ക്വാറന്റൈന്‍ ആവശ്യകത എന്നിവയുടെ ലംഘനം സംഭവിച്ചാല്‍ 25.000 യൂറോ വരെ പിഴ ഈടാക്കാം.

അതേസമയം സെപ്റ്റംബറിന് ശേഷം ഏറ്റവും കുറഞ്ഞ ഏഴ് ദിവസത്തെ കോവിഡ് സംഭവങ്ങള്‍ ജര്‍മ്മനി രേഖപ്പെടുത്തി. റോബര്‍ട്ട് കോച്ച് ഇന്‍സ്‌ററിറ്റിയൂട്ടിന്റെ കണക്കു പ്രകാരം കോവിഡ് സംഭവനിരക്ക് ബധനനാഴ്ച 13.0 രേഖപ്പെടുത്തി. അതുപോലെ തന്നെ രാജ്യത്തെ 10 ല്‍ അധികം ജില്ലകള്‍ സീറോ കോവിഡ് ആയി പ്രഖ്യാപിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക