സേവനം യുകെയുടെ ചതയദിന പ്രാര്‍ഥന ജൂണ്‍ 29 ന്

Published on 19 June, 2021
 സേവനം യുകെയുടെ ചതയദിന പ്രാര്‍ഥന ജൂണ്‍ 29 ന്

ലണ്ടന്‍: ലോകത്തോട് നവോത്ഥാനം അരുളിയ മഹാപുരുഷന്റെ പിറവിദിനത്തില്‍ സേവനം യുകെ നടത്തി വരുന്ന ചതയദിന പ്രാര്‍ത്ഥനായജ്ഞം ചതയദിനമായ ജൂണ്‍ 29 ന് (ചൊവ്വ) വൈകുന്നേരം 5.30 മുതല്‍ സൂമിലൂടെ നടക്കും.

പ്രശസ്ത ആയുര്‍വേദ ഡോക്ടറും സൈക്കിയാട്രിസ്റ്റും കൗണ്‍സിലിംഗ് വിദഗ്ധനും എഴുത്തുകാരനുമായ ഡോ. എന്‍.ജെ. ബിനോയ് മുഖ്യ പ്രഭാഷകനായിരിക്കും. പ്രാര്‍ഥനക്ക് സേവനം യുകെയുടെ മുന്‍ കണ്‍വീനര്‍ സാജന്‍ കരുണാകരനും കുടുംബവും ആതിഥേയത്വം വഹിക്കും.

യുകെയിലെ അറിയപ്പെടുന്ന ഭജന്‍സ് ഗായകന്‍ സദാനന്ദന്‍ ദിവാകരനും സേവനം യുകെ ഡയറക്ടര്‍ ബോര്‍ഡ് അംഗം സജീഷ് ദാമോദരന്റേയും നേതൃത്വത്തില്‍


കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഗുരുദേവ കൃതി ആലാപനവും പ്രഭാഷണവും ആയി 2 മണിക്കൂറോളം നീണ്ടു നില്‍ക്കുന്ന പ്രാര്‍ത്ഥന യജ്ഞത്തില്‍ സേവനം യുകെ യിലെ അംഗങ്ങളോടൊപ്പം ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഗുരു ഭക്തര്‍ ആണ്
പ്രാര്‍ഥനയില്‍ പങ്കെടുത്തു വരുന്നത്.

Join Zoom Meeting
https://us02web.zoom.us/j/3272559245?pwd=T0ZOY2Q3U2J0aWxGM3BtRkc4SjRxZz09
Meeting ID: 327 255 9245
Passcode: Sevanamuk

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക