Image

പകല്‍കാഴ്ചകളിലെ കാടത്തം (കവിത: അനില്‍ മിത്രാനന്ദപുരം)

Published on 20 June, 2021
പകല്‍കാഴ്ചകളിലെ കാടത്തം (കവിത: അനില്‍ മിത്രാനന്ദപുരം)
മുഖത്തിന് തൊട്ടുതാഴെ
കൈകള്‍ ചേര്‍ത്തുവെച്ച്,
മിഴിയില്‍ നിന്നടര്‍ന്നുവീഴുന്ന
കണ്ണുനീരത്രയും കൈക്കുടന്നയിലെടുക്കണം.
ഒരു തുള്ളിപോലും ചോരാതെ !

ഉറ്റുനോക്കുമ്പോളതില്‍
കാണുന്നതെന്‍ വദനം.

കണ്ണീരിന്‍ താഴെ
തെളിയുന്നതെന്‍ കൈരേഖകള്‍.

പൊഴിഞ്ഞുവീഴുന്ന മുത്തുകളെല്ലാം
എന്റെ ഹൃദയം ചുരന്ന
വേദനയുടെ നീര്‍ച്ചാലുകള്‍.

എങ്കിലും,
ഇത്രയേറെ കരയാന്‍ മാത്രം
എന്റെ ഹൃദയത്തെ
ആഴത്തില്‍ മുറിവേല്‍പ്പിച്ച
രണ്ടു കാഴ്ചകള്‍...

    ഒരു വേട്ടമൃഗത്തെപ്പോല്‍,
    പിഞ്ചുമകളുടെ ജീവിതം
    വാíരിയിട്ട്
    ഇരുട്ടില്‍ കിടത്തിയ
    അച്ഛന്‍ !

    വാര്‍ദ്ധക്യത്തിന്റെ നിശ്ശബ്ദതയില്‍
    സ്വന്തം മകന്റെ മര്‍ദ്ദനമേറ്റ്,
    ചുളിഞ്ഞുണങ്ങിയ ദേഹമാകെ
    രക്തം കട്ടപിടിച്ച മുറിപ്പാടുകളില്‍
    നിറമിഴിയോടെ നിലവിളിക്കുന്ന
    അച്ഛന്‍ !

ഒരിടത്ത്
പിതൃത്വത്തിന്റെ പുണ്യമറിയാതെ
ഒരച്ഛന്റെ നിയോഗമറിയാതെ,
ജനിച്ച നിമിഷം മുതല്‍ക്കേ
അമ്മിഞ്ഞപ്പാലിന്റെ മാധുര്യത്തോടൊപ്പം,
താതന്റെ തണലും തലോടലും തേടുന്ന
മകളുടെ മനസ്സറിയാതെ,
വെറും
മാംസദാഹിയാം ദേഹം മാത്രം
പേറിനടക്കുന്ന
പിതാവ്.

മറ്റൊരിടത്ത്
ജന്മദാതാവിന്റെ കുറവുകളെത്ര
വലുതാണെങ്കിലും,
താതന്റെ ചൈതന്യമെന്തെന്നറിയാതെ
അച്ഛനില്ലാതെയമ്മ പൂര്‍ണ്ണമല്ലെന്ന
സത്യം തൊട്ടറിയാനാവാതെ,
പിതാവെന്ന ഈശ്വരസ്പര്‍ശം
നെറുകെയിലൊരു അëഗ്രഹപുണ്യമായ് പോലു-
മേല്‍ക്കാëള്ള നന്മ, മനസ്സിലില്ലാതെ
പാപം ചെയ്യുന്ന
പുത്രന്‍.


Join WhatsApp News
Jyothylakshmy Nambiar 2021-06-24 17:03:43
രക്തബന്ധങ്ങൾക്ക് അതിന്റേതായ വിലകല്പിക്കാത്ത ഈ കാലഘട്ടത്തെക്കുറിച്ച് ചിന്തിച്ച് വിഷമിക്കുന്ന കവി. വീക്ഷണം മനോഹരം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക