Image

യുവാവിന്റെ കൈപ്പത്തി വെട്ടി മാറ്റിയ സംഭവം ; പ്രതി ജോമോളുമായി തെളിവെടുപ്പ് നടത്തി

Published on 20 June, 2021
യുവാവിന്റെ കൈപ്പത്തി വെട്ടി മാറ്റിയ സംഭവം ; പ്രതി ജോമോളുമായി തെളിവെടുപ്പ് നടത്തി
ഇടുക്കി : അണക്കരയില്‍ യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ പ്രതി ജോമോളുമായി പോലീസ് തെളിവെടുപ്പ് നടത്തി. ഞായറാഴ്ച ഉച്ചയോടെയാണ് പോലീസ് സംഘം പ്രതിയുമായി സംഭവസ്ഥലത്തെയ്ക്ക് വന്നത്.

തുടര്‍ന്ന് യുവാവിനെ ആക്രമിക്കാന്‍ ഉപയോഗിച്ച വെട്ടുകത്തി ഇവരുടെ വീടിന് സമീപത്തെ പറമ്ബില്‍നിന്നും കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. തെളിവെടുപ്പിന് ശേഷം പ്രതിയെ പീരുമേട് കോടതിയിലേക്ക് കൊണ്ടുപോയി.

രാവിലെ നടത്തിയ ചോദ്യംചെയ്യലില്‍ ജോമോള്‍ കുറ്റംസമ്മതിച്ചതായി പോലീസ് പറഞ്ഞു. ആക്രമിക്കാന്‍ തന്നെയാണ് വെട്ടുകത്തിയുമായി യുവാവിന് നേരേ പാഞ്ഞടുത്തത്. പക്ഷെ തടയാന്‍ ശ്രമിച്ചപ്പോള്‍ യുവാവിന്റെ കൈയ്ക്ക് വെട്ടേല്‍ക്കുകയായിരുന്നു.ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്നും പ്രതി പറഞ്ഞതായും പോലീസ് പറഞ്ഞു .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക