Image

കുട്ടനാടന്‍ ജനത നേരിടുന്നത് സമാനതകളില്ലാത്ത ദുരിതം ;വി ഡി സതീശന്‍

Published on 20 June, 2021
കുട്ടനാടന്‍ ജനത നേരിടുന്നത് സമാനതകളില്ലാത്ത ദുരിതം ;വി ഡി സതീശന്‍
ആലപ്പുഴ: കുട്ടനാടന്‍ ജനത നേരിടുന്നത് സമാനതകളില്ലാത്ത ദുരിതമെന്ന് വി ഡി സതീശന്‍. കുട്ടനാട്ടിലെ പല പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം. 

കുട്ടനാട്ടിലെ ജനങ്ങളെ രക്ഷിക്കാന്‍ എല്ലാവരും ഒന്നിച്ച്‌ നില്‍ക്കണമെന്നും അദ്ദേഹം അറിയിച്ചു . വെളളപ്പൊക്ക ദുരിതം നീക്കാന്‍ ഹ്രസ്വകാല-ദീര്‍ഘകാല പദ്ധതി വേണമെന്നും വ്യക്തമാക്കി . സേവ് കുട്ടനാട് കൂട്ടായ്മയെ എതിര്‍ക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു ..

സമ്ബൂര്‍ണ്ണ പാരിസ്ഥിതിക പഠനം നടത്തിവേണം എസി റോഡ് നവീകരണം നടപ്പിലാക്കാന്‍. കുട്ടനാടിന്റെ പരിസ്ഥിതിക്ക് ദോഷം വരാത്ത രീതിയില്‍ മാത്രമേ പദ്ധതി നടത്താവുവെന്നും അറിയിച്ചു .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക