Image

മറുപടിയോടെ വിവാദം അവസാനിച്ചു; സുധാകരന്‍ ജാഗ്രത കാട്ടണമെന്ന് മുതിര്‍ന്ന നേതാക്കളുടെ മുന്നറിയിപ്പ്

Published on 20 June, 2021
മറുപടിയോടെ വിവാദം അവസാനിച്ചു; സുധാകരന്‍ ജാഗ്രത കാട്ടണമെന്ന് മുതിര്‍ന്ന നേതാക്കളുടെ മുന്നറിയിപ്പ്
തിരുവനന്തപുരം : മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റും തമ്മിലുള്ള വാക്പോര് മുന്നോട്ട് കൊണ്ടുപോകേണ്ടതില്ലെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍. ഇക്കാര്യത്തില്‍ കെ.പി.സി.സി അധ്യക്ഷന്‍ കൂടുതല്‍ ജാഗ്രത കാട്ടണമെന്നും മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞു.

മുഖ്യമന്ത്രിക്ക് സുധാകരന്‍ മറുപടി നല്‍കി.ഇനി വിഷയം അവസാനിപ്പിക്കാം എന്ന നിലപാടാണ് മറ്റു നേതാക്കള്‍ക്കുള്ളത്. കോവിഡ് കാലത്ത് ഇത്തരം വാക്പോരുകള്‍ നടത്തുന്നത് ഗുണം ചെയ്യില്ലെന്നാണ് പാര്‍ട്ടിയുടെ അഭിപ്രായം. ഇനി മുഖ്യമന്ത്രി പ്രതികരിച്ചാല്‍ മാത്രം സുധാകരന്‍ മറുപടി നല്‍കിയാല്‍ മതിയെന്നാണ് മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം.

പണ്ട് നടന്നുവെന്ന് പറയപ്പെടുന്ന ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ഇനിയും ചര്‍ച്ചയും വാഗ്വാദവും നടത്തുന്നത് ജനങ്ങള്‍ക്ക് മടുപ്പുളവാക്കും എന്നാണ് മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം.

പിണറായിയും സുധാകരനും തമ്മിലുള്ള തുറന്നപോരില്‍ കൂടുതല്‍ പ്രതികണങ്ങള്‍ നടത്തേണ്ടതില്ലെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. മറ്റ് നേതാക്കള്‍ ഇതില്‍ അഭിപ്രായം പറയേണ്ടെന്നും പ്രശ്നങ്ങള്‍ അവസാനിച്ചുവെന്നും പറയുന്നു. ഇന്നലെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മാധ്യമങ്ങളോട് വ്യക്തമാക്കിയതും ഇത് തന്നെയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന കാര്യം ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത് നേതാക്കള്‍ക്ക് മാത്രമേ ഗുണം ചെയ്യുവെന്നും പൊതുസമൂഹത്തിന്റ് മുന്നില്‍ മറ്റ് വിഷയങ്ങള്‍ മുങ്ങിപോകുമെന്ന അഭിപ്രായക്കാരാണ് ഏറെയും.

സ്ഥാനമേറ്റെടുത്തതിന് തൊട്ടുപിന്നാലെ ഉയര്‍ന്ന വിവാദത്തില്‍ കെ.സുധാകരന് പിന്തുണ നല്‍കാതിരുന്നാല്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുമെന്ന് വിലയിരുത്തിയാണ് മുതിര്‍ന്ന നേതാക്കള്‍ പ്രതികരിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക