Image

വിവാഹ മോചനം നേടി ഏഴു വർഷം, വീണ്ടും ഒന്നിച്ച് രഞ്ജിത്തും പ്രിയാരാമനും

Published on 20 June, 2021
വിവാഹ മോചനം നേടി ഏഴു വർഷം, വീണ്ടും ഒന്നിച്ച് രഞ്ജിത്തും  പ്രിയാരാമനും

സിനിമാ ലോകത്ത് ഞെട്ടിക്കുന്ന വിവാഹ മോചന വാർത്തകൾ കേൾക്കാറുണ്ട്. എന്നാൽ വിവാഹ മോചനം നേടിയ താരങ്ങൾ വീണ്ടും ഒരുമിച്ചു ജീവിക്കുന്ന വാർത്തകൾ അപൂർവമാണ്. ഇപ്പോഴിതാ നടൻ രഞ്ജിത്തും നടി പ്രിയാമണിയും  പ്രചോദനാത്മകമായ തീരുമാനവുമായി എത്തിയിരിക്കുന്നു. ഔദ്യോഗികമായി വിവഹ മോചനം നേടിയ ഇരുവരും ഇപ്പോൾ‍ ഒരുമിച്ചാണ് താമസിക്കുന്നതെനന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

2014ൽ വിവാഹ മോചനം നേടിയ ഇരുവരും ഏഴു വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും ഒരുമിക്കുന്നത്. 22ആം വിവാഹ വാർഷിക ദിനത്തിൽ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ പങ്കു വച്ചു കൊണ്ടാണ് വീണ്ടും ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ച കാര്യം ഇവർ അറിയിക്കുന്നത്.  ആരാധകരുടെ സ്നേഹാശംസകളാൽ ഞങ്ങളുടെ ജീവിതം വളരെ മനോഹരമായിരിക്കുന്നു. എന്ന് ചിത്രത്തോടൊപ്പം രഞ്ജിത്ത് കുറിച്ചു. 

ഇതു കൂടാതെ പ്രിയാരാമനും പുതിയ ജീവിതത്തെ കുറിച്ച് സംസാരിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ തന്റെ ഭർത്താവ് രഞ്ജിത്താണെന്ന് പ്രിയാ രാമൻ പറയുന്നുണ്ട്. 

1999ൽ ലേസം പുതൂസ് എന്ന ചിത്രത്തിലൂടെയാണ് പ്രിയാരാമും രഞ്ജി്തും പ്രണയത്തിലാകുന്നത്. പിന്നീട് വൈകാതെ ഇരുവരും വിവാഹിതരാവുകയായിരുന്നു.
 എന്നാൽ ആ ബന്ധത്തിൽ  പി്നീട് വിള്ളലുകളുണ്ടായി. രണ്ടാൺമക്കളാണ് ഇവർക്കുള്ളത്. 2014 ൽ ഇരുവരും ഔദ്യോഗികമായി വേർപിരിയുകയും മക്കളുടെ സംരക്ഷണം പ്രിയ ഏറ്റെടുക്കുകയുമായിരുന്നു. വിവാഹ മോചനത്തിനു ശേഷം പ്രിയാരാമൻ സിനിമകളിൽ നിന്നു മാറി കൂടുതലായി തമിഴ് സീരിയലുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. 

തമിഴിലും മലയാളത്തിലുമായി വില്ലൻവേഷങ്ങൾ ചെയ്ത രഞ്ജിത്താകട്ടെ നടി രാഗസുധയെവിവാഹം ചെയ്തു. 2014ൽ രാഗസുധയെ വിവാഹം ചെയ്യുകയും  2015ൽ വിവാഹ മോചനം നേടുകയും ചെയ്തു.   തുടർന്ന് ടെലിവിഷൻ സീരിയലുകളിലൂടെ അഭിനയ രംഗത്ത് സജീവമാവുകയായിരുന്നു രഞ്ജിത്ത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക