Image

ഫാദേര്‍സ് ഡേയില്‍ ദിലീപിനൊപ്പമുള്ള ചിത്രം പങ്കു വച്ച് മീനാക്ഷി

Published on 20 June, 2021
ഫാദേര്‍സ് ഡേയില്‍ ദിലീപിനൊപ്പമുള്ള ചിത്രം പങ്കു വച്ച്    മീനാക്ഷി
ഇന്ന് ലോകമെമ്ബാടും ഫാദേഴ്സ് ഡേ ആഘോഷിക്കപ്പെടുമ്ബോള്‍ അച്ഛന് സ്നേഹം അറിയിച്ച്‌ ആഘോഷത്തില്‍ പങ്കു ചേര്‍ന്ന് താരങ്ങളും. 

 മീനാക്ഷി ദിലീപ് ദിലീപിനൊപ്പമുള്ള ചെറുപ്പത്തിലേ ഒരു ചിത്രമാണ് ഇന്‍സ്‌റ്റഗ്രാമിലൂടെ സ്റ്റോറിയായി പങ്കുവച്ചത്. നടിമാരായ നമിത, നിരഞ്ജന, ശ്രുതി ഹസ്സന്‍, നദിയ മൊയ്തു എന്നിവരെല്ലാം അച്ചനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചു. മോഹന്‍ലാല്‍ അച്ചനോടൊപ്പമുള്ള ഒരു പഴയ ചിത്രം പങ്കുവച്ചുകൊണ്ടാണ് ആശംസകള്‍ അറിയിച്ചത്.

സോഷ്യല്‍ മീഡിയ വഴി അച്ഛനൊപ്പം ഉള്ള ചിത്രങ്ങളും ചെറു കുറിപ്പുകളും പങ്കു വച്ച്‌ കൊണ്ട് പലരും രംഗത്ത് വന്നിട്ടുണ്ട്.

പല രാജ്യങ്ങളിലും പല തീയതികളിലായിട്ടാണ് 'ഫാദേഴ്സ് ഡേ' ആഘോഷിക്കുന്നത് എങ്കിലും ഇന്ത്യയില്‍ എല്ലാ വര്‍ഷവും ജൂണ്‍ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് 'ഫാദേഴ്സ് ഡേ'യായി എല്ലാവരും ആഘോഷിക്കുന്നത്. മറ്റു ചില രാജ്യങ്ങളിലും ഈ ദിനം 'ഫാദേഴ്സ് ഡേ'യായി ആഘോഷിക്കുന്നുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍ സെന്റ് ജോസഫ് ഡേയാണ് ഫാദേഴ്സ് ഡേയായി ആഘോഷിക്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക