Image

അച്ഛൻ (കവിത: രാജൻ കിണറ്റിങ്കര)

Published on 20 June, 2021
അച്ഛൻ (കവിത: രാജൻ കിണറ്റിങ്കര)
ഉമ്മറത്തൂണിലെ
മുറുക്കാൻ കറ
മാഞ്ഞിട്ടില്ല

അകത്തെ മുറിയിൽ
തുളുമ്പി നിൽക്കുന്ന
പാതി വാടിയ
വെറ്റില ഗന്ധം

മുറ്റത്തെ മഴക്കുഴികളിൽ
ഇപ്പോഴും
ഒലിച്ചുപോകാതെ
ചില കാൽപ്പാടുകൾ

പെരുമഴപെയ്ത്തിലും
വിയർത്തൊലിക്കുന്ന
അർദ്ധനഗ്ന
ശരീരം

തൊടിയിൽ
ഒരു പഴുക്കടക്ക
ആരെയോ കാത്ത്
പൊഴിഞ്ഞ് കിടപ്പുണ്ട്

കാലം മായ്ക്കാത്ത
ഓർമ്മചാറ്റലിൽ
ഉമ്മറക്കോലായിൽ
ശൂന്യമായൊരു
ചാരുകസേര …..
 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക