Gulf

എക്സ്പ്ലോർ-ചേന്ദമംഗല്ലൂർ പ്രവാസി ആഗോള കൂട്ടായ്മക്ക് തുടക്കമായി 

Published

on

ദുബായ് : വിദേശ രാജ്യങ്ങളിലുള്ള   ചേന്ദമംഗല്ലൂർ  ദേശത്തെ ആയിരത്തിലധികം പ്രവാസികളെയും എട്ട് പ്രവാസിസംഘടനകളെയും ഏകോപിപ്പിച്ച് രൂപീകരിച്ച  എക്സ്പ്ലോർ(XPLR) എന്ന പ്രവാസി ക്ഷേമ സമിതിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമായി18-6-2021 വെള്ളി  വൈകുന്നേരം Zoom പ്ലാറ്റ്ഫോമിൽ സംഘടിപ്പിച്ച  ഉദ്ഘാടനപരിപാടിയിൽ  കേരള മുഖ്യമന്ത്രി  പിണറായി വിജയൻ , വയനാട് എം പി  ശ്രീ. രാഹുൽ ഗാന്ധി, നോർക്ക റൂട്സ് സി.ഇ. ഒ  ശ്രീ. ഹരികൃഷ്ണൻ നമ്പൂതിരി  എന്നിവർ എഴുതി അയച്ച ആശംസ സന്ദേശങ്ങൾ വായിച്ചായിരുന്നുതുടക്കം. നവ കേരള നിർമ്മാണത്തിൽപ്രവാസികൾക്കുള്ള പങ്ക് വലുതാണെന്നും നാടുമായുള്ള ബന്ധം കാത്തു സൂക്ഷിക്കാനും  കേരളത്തിന്റെ വികസന പ്രവർത്തനങ്ങളിൽ സജീവ   പങ്കാളികളാകാനും എക്‌സ്‌പ്ലോർ സമിതിക്ക് സാധ്യമാകട്ടെഎന്ന് മുഖ്യമന്ത്രി ആശംസിച്ചു.എക്‌സ്‌പ്ലോർസമിതിയുടെ പിറവി ഉചിതമായ സമയത്താണെന്നും ലോകംഗ്രസിച്ച മഹാമാരി കാരണം, പ്രവാസികൾ അതീവ ഗുരുതരമായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന സമയത്ത് ഏകോപിച്ച പ്രവർത്തനങ്ങളിലൂടെ പ്രവാസി ക്ഷേമത്തിനായി പ്രവർത്തിക്കണമെന്നും  രാഹുൽ ഗാന്ധിയുടെ സന്ദേശത്തിൽ  പറഞ്ഞു.പ്രസിദ്ധ മാന്ത്രികനുംമോട്ടിവേറ്ററുമായ   ഗോപിനാഥ് മുതുകാട്  മുഖ്യാതിഥി ആയിരുന്നു. സുഖവും ദുഃഖവും ഒരുപോലെ മനുഷ്യരുടെകൂടെ സഞ്ചരിക്കുന്നവരാണെന്നും ഏതു മഹാമാരിയിലും പ്രതീക്ഷ കൈവിടരുതെന്നും  മുതുകാട് ഓർമ്മിപ്പിച്ചു.തിരുവമ്പാടിഎം.എൽ.എ   ലിന്റോ ജോസഫ് , മുക്കം നഗരസഭാ ചെയർമാൻപി.ടി ബാബു,  ചേന്ദമംഗല്ലൂരിൽ നിന്നുള്ള ആദ്യ പ്രവാസിയും ദയാപുരം സ്ഥാപനങ്ങളുടെ സ്ഥാപകനുമായ സി.ടി അബ്ദുറഹീം ,  ആദ്യകാല പ്രവാസിയും മാധ്യമം ചീഫ് എഡിറ്ററുമായ ഒ.അബ്ദുറഹിമാൻ  എന്നിവർ ആശംസകൾ നേർന്നു. എസ്സ്പ്ലോർ സമിതി ചീഫ് കോ-ഓർഡിനേറ്റർ  യൂനുസ് പി.ടി സമിതിയുടെ രൂപീകരണ പശ്ചാത്തലവും ലക്ഷ്യവും,ഘടനയും വിശദീകരിച്ചു.  അംഗ സംഘടനകളായ ഖിയ (ഖത്തർ),സിയ (യു. എ.ഇ.), റീച്ച് ( സൗദി- മധ്യ മേഖല), വെസ്പ (സൗദി-പടിഞ്ഞാറൻ മേഖല), സെപ്ക്ക(സൗദി - കിഴക്കൻ മേഖല) ബി.സി.എ.(ബഹ്‌റൈൻ, ഒമാൻ) സി.എം.ആർ , സി.എം.ആർ. (കുവൈറ്റ്) എന്നീസംഘടനകളുടെ പ്രസിഡണ്ട്മാരും  എക്‌സ്‌പ്ലോർ   സാമ്പത്തിക സ്വാശ്രയ ഉപ സമിതി അധ്യക്ഷൻ ഇ.പി. അബ്ദുറഹിമാനും (ഖത്തർ)  സംസാരിച്ചു. ഫ്രാൻസ്, യു.കെ, ഇറ്റലി, ഓസ്ട്രേലിയ, നേപ്പാൾ, അമേരിക്ക, മലേഷ്യ തുടങ്ങിയ  രാജ്യങ്ങളിൽ  നിന്നുള്ള ചേന്ദമംഗല്ലൂർ പ്രവാസികളും സ്നേഹാശംസകൾ  അറിയിച്ചു.എക്‌സ്‌പ്ലോർ  സമിതിയുടെ ലോഗോ രൂപകൽപന മത്സരത്തിലെ വിജയികളെ ദീർഘകാലപ്രവാസിയായ നജീബ് കാസിം പ്രഖ്യാപിച്ചു.  ഖത്തറിലെപ്രശസ്ത പ്രവാസ ചിത്രകാരൻ ബാസിത് ഖാൻ രൂപകൽപന ചെയ്ത ഒന്നാം സ്ഥാനം നേടിയ ലോഗോ ചടങ്ങിൽ പ്രകാശനം ചെയ്തു.ടി.ടി മുഷ്താഖ്,  ടി. സാലിഹ്, ലബീബ്, സഫീർ എന്നിവർ നിയന്ത്രിച്ച പരിപാടിയിൽ കൗൺസിൽ അംഗം സാജിദ്അലി സ്വാഗതവും എക്‌സ്‌പ്ലോർ അസിസ്റ്റന്റ് ചീഫ് കോ-ഓർഡിനേറ്റർ  സി.ടി.അജ്മൽ ഹാദി നന്ദിയും പറഞ്ഞു.
 

-- 
 
 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

നാട്ടിൽ വെക്കേഷനുപോയപ്പോൾ കോവിഡ് ബാധിച്ചു മരണമടഞ്ഞ ഷെഫീഖിന്റെ കുടുംബത്തിനുള്ള നവയുഗത്തിന്റെ സഹായം കൈമാറി

മസ്കറ്റ് മൊർത്ത്ശ്മൂനി പള്ളിയിൽ വലിയപ്പെരുന്നാൾ ജൂലൈ 24 ന് ആരംഭിക്കും

കെ.പി.എ ഹിദ്ദ് ഏരിയ "ഓപ്പൺ ഹൗസ്" സംഘടിപ്പിച്ചു

കുവൈറ്റ് റോയൽസ് ഡെസേർട് ചാമ്പ്യൻസ് T-20 (സീസൺ 3) കപ്പിൽ മുത്തമിട്ട് റൈസിംഗ് സ്റ്റാർ സി സി കുവൈറ്റ്.

കുവൈറ്റ് ഇവാന്‍ജലിക്കല്‍ ചര്‍ച്ച് കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു

ന്യൂസനയ്യ ഏരിയ അറൈഷ് യൂണിറ്റ് അംഗം സുരേഷ് ബാബുവിന് കേളി യാത്രയയപ്പ് നല്‍കി

കോവിഷീല്‍ഡ് സ്വീകരിച്ചവര്‍ക്ക് കുവൈറ്റിലേക്ക് യാത്ര ചെയ്യാമെന്ന് ഇന്ത്യന്‍ എംബസി

ദുബായില്‍ യാത്രാവിമാനങ്ങള്‍ കൂട്ടിയിടിച്ചു; യത്രക്കാര്‍ക്ക് പരിക്കില്ല

തൃശൂര്‍ സ്വദേശി കുവൈറ്റില്‍ കോവിഡ് ബാധിച്ച് മരിച്ചു

കോവിഡ് ബാധിച്ച് എറണാകുളം സ്വദേശിനി കുവൈറ്റില്‍ മരിച്ചു

കുവൈറ്റില്‍ മാസങ്ങളായി ആശുപത്രികളില്‍ കഴിയുന്ന വിദേശികളെ നാടുകടത്തുന്നു

കെ.പി.എ ബഹ്‌റൈൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

പ്രവാസജീവിതം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങുന്ന ജോമോൻ ജോസഫിന് നവയുഗം യാത്രയയപ്പ് നൽകി

കോവിഡ് ബാധിച്ച് വിഷമത്തിലായ മുൻ ബഹ്‌റൈൻ പ്രവാസിക്ക് ലാല്‍ കെയേഴ്സിന്റെ സഹായം

മലങ്കര സഭയുടെ പരമാധ്യക്ഷന് കുവൈറ്റ് ഓര്‍ത്തഡോക്‌സ് സമൂഹത്തിന്റെ സ്മരണാഞ്ജലികള്‍

വനിതാ വേദി കുവൈറ്റ് കേന്ദ്ര സമ്മേളനത്തിന് പുതു നേതൃത്വം

വേണുഗോപാലപിള്ളക്ക് കേളി യാത്രയയപ്പു നല്‍കി

കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് വെബ്‌സൈറ്റ് ഉദ്ഘാടനം ഇന്ത്യന്‍ അംബാസിഡര്‍ നിര്‍വഹിച്ചു

തൊഴിലാളികൾക്ക് ഭക്ഷണം നൽകി കെ.പി.എ. യുടെ പെരുന്നാൾ ആഘോഷം

കെ.പി.എ സിത്ര, മനാമ ഏരിയ "ഓപ്പൺ ഹൗസുകൾ" നടന്നു

സ്പോൺസർ വഴിയിൽ ഉപേക്ഷിച്ച ജോലിക്കാരി നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി

കുവൈറ്റില്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധന തുടങ്ങി

ആരോഗ്യ ഇന്‍ഷുറന്‍സ്: ഭേദഗതികള്‍ വരുത്തി കുവൈറ്റ് സര്‍ക്കാര്‍

നീറ്റ് പരീക്ഷ: കുവൈറ്റില്‍ സെന്റര്‍ അനുവദിച്ചതില്‍ കല കുവൈറ്റിന്റെ അഭിനന്ദനങ്ങള്‍

ഇന്ത്യന്‍ എംബസിയില്‍ ഓപ്പണ്‍ ഹൗസ് നടത്തുന്നു

നാട്ടിലേയ്ക്ക് മടങ്ങാനിരുന്ന മലയാളി പ്രവാസി അല്‍ഹസ്സയില്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞു.

നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് ആലൂർ മഹമൂദ് ഹാജി നാട്ടിലേക്ക്

നവയുഗവും തമിഴ് സാമൂഹ്യപ്രവർത്തകരും കൈകോർത്തു; അഞ്ചു വർഷത്തിനു ശേഷം നാഗേശ്വരി നാട്ടിലേയ്ക്ക് മടങ്ങി

കെ.പി.എ ഗുദേബിയ ഏരിയ "ഓപ്പൺ ഹൗസ്" സംഘടിപ്പിച്ചു

പന്തളം എന്‍.എസ്.എസ് പോളിടെക്‌നിക് കോളേജ് ഗ്ലോബല്‍ അലുമ്‌നി, വിദ്യാനിധി 2021 ജൂലൈ 10 ന്

View More