Image

ലക്ഷദ്വീപിന്റെ അധികാരപരിധി കേരളാ ഹൈക്കോടതിയില്‍ നിന്നും കര്‍ണാടകയിലേക്ക് മാറ്റാന്‍ ശുപാര്‍ശ; നിഷേധിച്ച് കലക്ടര്‍

Published on 20 June, 2021
ലക്ഷദ്വീപിന്റെ അധികാരപരിധി കേരളാ ഹൈക്കോടതിയില്‍ നിന്നും കര്‍ണാടകയിലേക്ക് മാറ്റാന്‍ ശുപാര്‍ശ; നിഷേധിച്ച് കലക്ടര്‍

ന്യൂഡല്‍ഹി: കേരള ഹൈക്കോടതിയുടെ അധികാര പരിധിയില്‍ നിന്നും ലക്ഷദ്വീപിനെ കര്‍ണാടക ഹൈക്കോടതിയിലേക്ക് മാറ്റാന്‍ ശുപാര്‍ശ നല്‍കിയതായി റിപ്പോര്‍ട്ട്. നിലവില്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ നടപ്പിലാക്കിയ പലഭ രണ പരിഷ്‌കാരങ്ങളേയും എതിര്‍ത്തുള്ള പ്രതിപക്ഷ ഹര്‍ജികള്‍ കേരള ഹൈക്കോടതിയുടെ പരിഗണനയിലാണ്.

കേന്ദ്രഭരണ പ്രദേശങ്ങള്‍ ഏത് ഹൈക്കോടതിയുടെ പരിധിയിലാണ് വരുന്നതെന്ന് നിശ്ചയിക്കുന്നത് പാര്‍ലമെന്റാണ്. ഇതുപ്രകാരം നിലവില്‍ കേരള ഹൈക്കോടതിയുടെ അധികാര പരിധിയിലാണ് ലക്ഷദ്വീപുമായി ബന്ധപ്പെട്ട നിയമവ്യവഹാരങ്ങളെല്ലാം. അധികാര പരിധി മാറ്റണമെന്ന ഭരണകൂടത്തിന്റെ ശുപാര്‍ശയില്‍ കേന്ദ്രത്തിന് തീരുമാനം എടുക്കേണ്ടിവരും. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 241 അനുസരിച്ച് കേന്ദ്രഭരണ പ്രദേശത്ത് ഹൈക്കോടതി ഇല്ലെങ്കില്‍ അടുത്തുള്ള പ്രദേശത്തെ കോടതിയെ ഹൈക്കോടതിയായി പ്രഖ്യാപിക്കും. പാര്‍ലമെന്റിന് മാത്രമെ നിയമ പ്രകാരം ഹൈക്കോടതിയുടെ അധികാര പരിധി മാറ്റാന്‍ സാധിക്കൂ.

അഡ്മിനിസ്ട്രേറ്ററുടെ നടപടിക്കെതിരെയുള്ള സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ ഭാഗമായുള്ള നിയമനടപടികളും കേരള ഹൈക്കോടതിലേക്ക് വരാനിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് അധികാര പരിധി കര്‍ണാടകയിലേക്ക് മാറ്റാന്‍ ലക്ഷദ്വീപ് ഭരണകൂടം നീക്കങ്ങള്‍ ആരംഭിച്ചത്.

എന്നാല്‍ വാര്‍ത്ത കലക്ടര്‍ അസ്ഹര്‍ നിഷേധിച്ചു. 



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക