Image

പിണറായിയേയും, മോദിജിയെയും, വാക്സിനേയും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല; പ്രിയദര്‍ശന്‍

Published on 20 June, 2021
പിണറായിയേയും, മോദിജിയെയും, വാക്സിനേയും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല; പ്രിയദര്‍ശന്‍

കോവിഡ് രണ്ടാം തരംഗം നിയന്ത്രിക്കാന്‍ ഏര്‍പ്പെടുത്തിയിരുന്ന ലോക്ക്ഡൗണിന് കഴിഞ്ഞ ദിവസമാണ് ഇളവുകള്‍ നല്‍കിയത്. ഇതിന് പിന്നാലെ ജനങ്ങള്‍ കൂട്ടത്തോടെ പുറത്തിറങ്ങുന്നുമുണ്ട്. ബിവറേജസ് ഔട്ട് ലെറ്റുകള്‍ പ്രവര്‍ത്തനം തുടങ്ങിയതോടെ നീണ്ട നിരയായിരുന്നു ഇവിടങ്ങളില്‍. 

ഈ സാഹചര്യത്തില്‍ ചോദ്യം ഉയര്‍ത്തുകയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍. മുഖ്യമന്ത്രിയെയോ പ്രധാനമന്ത്രിയെയോ കുറ്റം പറയുകയല്ല ചെയ്യേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു. പാലക്കാട് ഒരു ബീവറേജിന് മുന്നിലുള്ള ജനത്തിരക്ക് കാണിക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

വെറുതെ ശ്രീ പിണറായി വിജയനെയും, മോദിജിയെയും, വാക്സിനേയും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. ഇതാ കണ്ടോളു.... നമ്മള്‍ കോവിഡ് മൂന്നാം തരംഗത്തെ സ്വാഗതം ചെയ്യുകയാണോ?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക