Image

ലൈബ്രറിയില്‍ പോകാനായില്ല, പകരം ഒന്ന് വരച്ചു; ഞെട്ടിച്ച് മഞ്ജു വാര്യര്‍

Published on 20 June, 2021
ലൈബ്രറിയില്‍ പോകാനായില്ല, പകരം ഒന്ന് വരച്ചു; ഞെട്ടിച്ച് മഞ്ജു വാര്യര്‍


മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാര്യര്‍. അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും അഗ്രഗണ്യയാണ് മഞ്ജു. ഇപ്പോള്‍ താരത്തിന്റെ വായനാ ദിന പോസ്റ്റാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. താന്‍ ഒരു ഗംഭീര ചിത്രകാരിയാണെന്നു കൂടി തെളിയിച്ചിരിയ്ക്കുകയാണ് മഞ്ജു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് ലൈബ്രറിയില്‍ പോകാന്‍ സാധിക്കാത്തതിന്റെ വിഷമം കൊണ്ട് താരം ഒരു ലൈബ്രറി തന്നെ വരച്ചിരിക്കുകയാണ്. ബ്രഷും ചായങ്ങളും കൈയ്യില്‍ പിടിച്ചിരിയ്ക്കുന്ന മഞ്ജുവിന്റെ ചിത്രത്തോടൊപ്പമാണ് താന്‍ വരച്ച ചിത്രവും താരം പോസ്റ്റ് ചെയ്തത്.

'' എന്ത് ദേശീയ വായനാ ദിനത്തില്‍ എനിക്ക് ലൈബ്രറിയില്‍ പോകാന്‍ പറ്റില്ലെന്നോ? പ്രശ്നമില്ല, ഞാന്‍ സ്വന്തമായി ഒരെണ്ണം വരക്കാം''  എന്ന കുറിപ്പോടെയാണ് മഞ്ജു ഷെല്‍ഫില്‍ പുസ്തകങ്ങള്‍ അടുക്കിവച്ചിരിക്കുന്ന ചിത്രത്തിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്. ഈ ഗംഭീര പെയിന്റിങ്ങിനെ പ്രശംസിച്ച് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. നിങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കാത്തതായി എന്തെങ്കിലുമുണ്ടോ കഴിവുറ്റ പെണ്ണേ? എന്നായിരുന്നു റിമ കല്ലിങ്കല്‍ ചോദിച്ചത്. ചക്ക വീണ് മുയല്‍ ചത്തതാണ് എന്നായിരുന്നു മഞ്ജുവിന്റെ മറുപടി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക