Image

രാജ്യത്തെ കോവിഡ് വാക്‌സിനേഷന്‍ 28 കോടി കടന്നു

Published on 21 June, 2021
രാജ്യത്തെ കോവിഡ് വാക്‌സിനേഷന്‍ 28 കോടി കടന്നു
ദില്ലി: രാജ്യത്തെ കോവിഡ് വാക്‌സിനേഷന്‍ 28 കോടി പിന്നിട്ടുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മന്ത്രാലയം പുറത്തു വിടുന്ന പുതിയ കണക്കുകള്‍ പ്രകാരം 38,24,408 സെഷനുകളിലായി 28,00,36,898 പേരാണ് രാജ്യത്ത് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 30,39,996 വാക്‌സിന്‍ ഡോസുകളാണ് വിതരണം ചെയ്‌തത്.14 വയസിനും 44 വയസിനും ഇടയിലുള്ള 13,36,309 പേര്‍ ആദ്യ ഡോസും ഇതേ പ്രായപരിധിയിലുള്ള 275 പേര്‍ രണ്ടാം ഡോസ്‌ വാക്‌സിനും തിങ്കളാഴ്‌ച സ്വീകരിച്ചു. ഇതോടെ വാക്‌സിനേഷന്‍ ഡ്രൈവിന്‍റെ മൂന്നാം ഘട്ടത്തില്‍ 1,66,47,122 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക