Image

ആര്‍ടിപിസിആര്‍ ടെസ്റ്റ് നിരക്ക്: സ്വകാര്യ ലാബുകളുടെ അപ്പീല്‍ ഹൈക്കോടതി തള്ളി

Published on 21 June, 2021
ആര്‍ടിപിസിആര്‍ ടെസ്റ്റ് നിരക്ക്: സ്വകാര്യ ലാബുകളുടെ അപ്പീല്‍ ഹൈക്കോടതി തള്ളി
കൊച്ചി: ആര്‍ടിപിസിആര്‍ ടെസ്റ്റ് നിരക്ക് കുറച്ചതിനെതിരെ സ്വകാര്യ ലാബുകള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. ആര്‍ടിപിസിആര്‍ നിരക്ക് 500 രൂപയായി കുറച്ച സര്‍ക്കാര്‍ നടപടി നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ശരി വച്ചിരുന്നു.

ഈ ഉത്തരവ് ചോദ്യം ചെയ്താണ് ലാബുടമകള്‍ അപ്പീലുമായി വീണ്ടും കോടതിയെ സമീപിച്ചത്. നേരത്തെ ഡിവിഷന്‍ ബെഞ്ച് ഐസിഎംആറിനോടും സര്‍ക്കാരിനോടും വിലയുടെ കാര്യത്തില്‍ വിശദീകരണം തേടിയിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക