Image

10 വയസുകാരിയെ ബലി നല്‍കാന്‍ ശ്രമം; ബെംഗളുരുവില്‍ പൂജാരി അടക്കം അഞ്ചു പേര്‍ പിടിയില്‍

Published on 21 June, 2021
10 വയസുകാരിയെ ബലി നല്‍കാന്‍ ശ്രമം; ബെംഗളുരുവില്‍ പൂജാരി അടക്കം അഞ്ചു പേര്‍ പിടിയില്‍
ബംഗളൂരുവില്‍10 വയസുകാരിയെ ബലി നല്‍കാന്‍ ശ്രമിച്ച സംഭവത്തില്‍ ബെംഗളുരുവില്‍ പൂജാരി അടക്കം അഞ്ചു പേര്‍ പിടിയില്‍.ജൂണ്‍ 14 ന് നെലമംഗലയ്ക്കടുത്തുള്ള ഗാന്ധി ഗ്രാമത്തിലായിരുന്നു സംഭവം. മാതാപിതാക്കള്‍ ജോലി സ്ഥലത്തായതിനാല്‍ മുത്തശ്ശിക്കൊപ്പമായിരുന്നു നാലാം ക്ലാസ്സുകാരിയായ പെണ്‍കുട്ടിയുടെ താമസം.

സംഭവ ദിവസം വീട്ട് മുറ്റത്ത് കളിക്കുകയായിരുന്ന പെണ്‍കുട്ടിയെ അയല്‍പ്പക്കത്തെ രണ്ട് സ്ത്രീകള്‍ സമീപത്തുള്ള വയലിലേക്ക് എടുത്ത് കൊണ്ടുപോകുകയായിരുന്നു. ബലമായി ഒരു മാല ധരിപ്പിക്കുകയും ശേഷം പൂജാ കര്‍മങ്ങള്‍ തുടങ്ങിയെന്നും പെണ്‍കുട്ടി പറഞ്ഞു.

പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന്‌അമ്മൂമ്മ തെരച്ചില്‍ നടത്തുന്നതിനിടെ സമീപത്തെ വയലില്‍നിന്ന് കരച്ചില്‍ കേള്‍ക്കുകയായിരുന്നു. ഇതോടെയാണ് പെണ്‍കുട്ടി അക്രമികളില്‍നിന്നും രക്ഷപ്പെട്ടത്.പ്രതികള്‍ക്കെതിരെ വിവിധ കുറ്റങ്ങള്‍ ചുമത്തി ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക