മ്യൂസിക് മഗിലെ പുതിയ ഗാനം പുറത്തിറങ്ങി

Published on 21 June, 2021
 മ്യൂസിക് മഗിലെ പുതിയ ഗാനം പുറത്തിറങ്ങി


ഡബ്ലിന്‍: ഫോര്‍ മ്യൂസിക്‌സിന്റെ ഒറിജിനല്‍ സിരീസ് ആയ ന്ധന്ധമ്യൂസിക് മഗിലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി. വിനോദ് വേണു എഴുതിയ മനോഹര ഗാനം, പാടി അഭിനയിച്ചിരിക്കുന്നത് അയര്‍ലന്‍ഡിലുള്ള ജാക്‌സണ്‍ സന്തോഷ് ആണ്. സ്വീഡന്‍, ആംസ്റ്റര്‍ഡാം, അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന ഗാനം ചുരുങ്ങിയ സമയത്തിനുള്ളില്‍ത്തന്നെ ഹിറ്റ്ചാര്‍ട്ടില്‍ ഇടം പിടിച്ചിട്ടുണ്ട്.

ഫോര്‍ മ്യൂസിക്‌സിന്റെ ഒറിജിനല്‍ സിരീസ് ആയ 'മ്യൂസിക് മഗി'ന്റെ അയര്‍ലന്‍ഡ് എപ്പിസോഡിലൂടെയാണ് ജാക്‌സണെ ഫോര്‍ മ്യൂസിക്‌സ് കണ്ടെത്തിയത്.

സംഗീതരംഗത്തു മുന്നേറാന്‍ കൊതിക്കുന്നവര്‍ക്കായി ഫോര്‍ മ്യൂസിക്‌സ് അവസരമൊരുക്കുന്ന 'മ്യൂസിക് മഗ്' ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. അയര്‍ലന്‍ഡില്‍ നിന്നുള്ള 19 പുതിയ സിംഗേഴ്‌സിനെയാണ് ഫോര്‍ മ്യൂസിക്‌സ് മ്യൂസിക് മഗിലൂടെ സംഗീതലോകത്തിന് പരിചയപ്പെടുത്തുന്നത്. ഇവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഫോര്‍ മ്യൂസിക്‌സിന്റെ വരാനിരിക്കുന്ന പ്രൊജക്ടുകളില്‍ അവസരവുമുണ്ട്.


കണ്ടു മറഞ്ഞ ഒരു പെണ്‍കുട്ടിയെ തേടി നടക്കുന്ന യുവാവിന്റെ പ്രണയമാണ് പെണ്ണേ നീ യാരടീ എന്നാ ഗാനത്തിന്റെ ഇതിവൃത്തം. ഈ മനോഹരമായ ഗാനത്തിന്റെ സംഗീതവും, സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ഫോര്‍ മ്യൂസിക്‌സ് ആണ്. മ്യൂസിക് 24 7 ചാനലിലൂടെ ആണ് പാട്ടുകള്‍ റീലീസ് ആയിരിക്കുന്നത്.നേരെത്തെ തന്നെ ഈ പാട്ടിന്റെ ടീസര്‍ യൂട്യൂബില്‍ ട്രെന്‍ഡിങ്ങില്‍ വന്നിരുന്നു.ഷൈജു ലൈവ്, നീതു ആന്‍ തോമസ്, ജേര്‍സന്‍ എം സന്തോഷ്, ആല്‍ബര്‍ട്ടോ ഇംഗ്രാഷ്യ എന്നിവരാണ് ഈ ഗാനത്തിന് വേണ്ടി കാമറ ചലിപ്പിച്ചിരിക്കുന്നത്.

മ്യൂസിക് മഗിലെ ബാക്കിയുള്ള ഗാനങ്ങള്‍ ഉടന്‍ തന്നെ റിലീസിനൊരുങ്ങുകയാണ്. ഗ്ലോബല്‍ മ്യൂസിക് പ്രൊഡക്ഷന്റെ കീഴില്‍ ജിംസണ്‍ ജെയിംസ് ആണ് ന്ധമ്യൂസിക് മഗ്ന്ധ എന്ന പ്രോഗ്രാം അയര്‍ലന്‍ഡില്‍ പരിചയപ്പെടുത്തുന്നത്.

റിപ്പോര്‍ട്ട്: ജെയ്‌സണ്‍ കിഴക്കയില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക