ഇന്ത്യ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പലായി ഇന്ദുലേഖ സുരേഷ് ചുമതലയേറ്റു

Published on 21 June, 2021
 ഇന്ത്യ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പലായി ഇന്ദുലേഖ സുരേഷ് ചുമതലയേറ്റു


കുവൈറ്റ് സിറ്റി: ഇന്ത്യ ഇന്റര്‍ നാഷനല്‍ സ്‌കൂള്‍ മംഗഫിന്റെ പുതിയ പ്രിന്‍സിപ്പലായി ഇന്ദു ലേഖ സുരേഷ് ചുമതലയേറ്റു. നിലവിലെ പ്രിന്‍സിപ്പാല്‍ സോഫി ജോണ്‍ വിരമിച്ച ഒഴിവിലേക്കാണ് നിയമനം. 200ല്‍ വിദ്യാലയം ആരംഭിച്ച നാള്‍ മുതല്‍ ഇന്ത്യ ഇന്റര്‍ നാഷനല്‍ സ്‌കൂളില്‍ സെക്കന്‍ഡറി വിഭാഗത്തില്‍ അധ്യാപികയായും 2013 മുതല്‍ വൈസ് പ്രിന്‍സിപ്പാല്‍ ആയും സേവനം അനുഷ്ഠിച്ചു വരികയാണ് ഇവര്‍. സസ്യ ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും ബിഎഡിലും ഒന്നാം റാങ്കോടെയാണ് ഇന്ദു ലേഖ വിജയം കരസ്ഥമാക്കിയത്.


റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക